SignIn
Kerala Kaumudi Online
Tuesday, 28 July 2026 9.39 PM IST

ആനക്കുട്ടിക്ക് നേരെ കളിത്തോക്കുമായി ആൺകുട്ടി; പിന്നീട് സംഭവിച്ചത്

viral-video

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ചിത്രങ്ങളും വീഡിയോകളും നാം ധാരാളം കണ്ടിട്ടുണ്ട്. മൃഗങ്ങൾ ആത്മബന്ധം കാണിക്കുന്നത് കുട്ടികളോടാണെങ്കിൽ അതിന് ഭംഗി കൂടും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കുട്ടിയാനയ്‌ക്കൊപ്പം കളിക്കുന്ന ഒരു ചെറിയ ആൺകുട്ടിയാണ് വീഡിയോയിലുള്ളത്. ആൺകുട്ടി അവന്റെ കൈയിലെ കളിത്തോക്ക് ഉപയോഗിച്ച് കുട്ടിയാനയെ വെടി വച്ചു കളിക്കുന്നു. ആ സമയം വെടി കൊണ്ടതായി അഭിനിച്ച് ആനക്കുട്ടി നിലത്തേക്ക് വീഴുന്നു. ഈ രംഗം സോഷ്യൽ മീഡിയയിലെ കാഴ്‌ചക്കാരെ അതിശയിപ്പിക്കുന്നതാണ്. ആനക്കുട്ടി താഴെ വീഴുന്ന നിമിഷം തന്നെ ആൺകുട്ടി തോക്കുപക്ഷിച്ച് അതിനരികിലേക്ക് ഓടിച്ചെല്ലുന്നു. ശേഷം തന്റെ ചങ്ങാതിയായ ആനക്കുട്ടിയെ ചിരിച്ചുകൊണ്ട് കെട്ടിപ്പിടിക്കുന്നു. ഇതേ നിമിഷം തന്നെ അത് ചാടിയെഴുന്നേൽക്കുന്നു. ഇരുവരും വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണുള്ളതെന്ന് വീഡിയോയിൽ നിന്നും മനസിലാകും.

പരസ്‌പരമുള്ള സ്‌നേഹവും വിശ്വാസവും തെളിയിക്കുന്നതാണ് വീഡിയോ. ആനക്കുട്ടി നല്ലൊരു നടനാണെന്നും പലരും അഭിപ്രായപ്പെടുന്നു. ഇരുവരുടെയും ആത്മബന്ധം എല്ലാക്കാലത്തും നിലനിൽക്കട്ടെയെന്നും പലരും കമന്റ് ബോക്‌സിലൂടെ ആശംസിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, ELEPHANT, VIRAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY