SignIn
Kerala Kaumudi Online
Saturday, 11 July 2026 5.23 PM IST

പശുവിന് പുല്ലരിയാൻ വന്നപ്പോൾ വേറിട്ടൊരു ശബ്ദം; കണ്ടത് ആഞ്ഞുകൊത്താൻ നിൽക്കുന്ന കൂറ്റൻ മൂർഖൻ പാമ്പുകളെ

തിരുവനന്തപുരം ജില്ലയിലെ ആക്കുളത്തിന് സമീപത്തായിരുന്നു സംഭവം നടന്നത്. പശുവിന് പുല്ലരിയാൻ വന്ന ആളാണ് ആ കാഴ്‌ച കണ്ടത്. രണ്ട് വലിയ മൂർഖൻ പാമ്പുകൾ തമ്മിൽ പോരടിക്കുന്നു. ഒന്ന് ഒന്നിനെ ഭക്ഷണമാക്കാനുള്ള പോരാട്ടമാണ്. തുടർന്ന് ഇവ പഴയ സാധനങ്ങൾ വച്ചിരുന്ന സ്ഥലത്തേക്ക് കയറി. ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.

cobra-
മൂർഖൻ പാമ്പുകൾ

സ്ഥലത്തെത്തിയ വാവ തിരച്ചിൽ തുടങ്ങി. ഒരു ബോക്സ് മാറ്റുന്നതിനിടയിൽ മൂർഖന്റെ കടിയിൽ നിന്ന് വാവാ സുരേഷ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാമ്പ് ഇരുന്നത് കണ്ടിരുന്നില്ല. തെരച്ചിലിനൊടുവിൽ രണ്ട് മൂർഖൻ പാമ്പുകളെയും കണ്ടെത്തി. രണ്ടും അതീവ ആക്രമണകാരികളാണ്. രണ്ടുപേരും ഒന്നിച്ച് വാവാ സുരേഷിനെ കൊത്തി. അപകടകാരികളായ രണ്ട് മൂർഖൻ പാമ്പുകളെ ഒന്നിച്ച് പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.

English Summary

Two large cobras were discovered fighting near Akkulam, Thiruvananthapuram, by a person cutting grass. Snake expert Vava Suresh was called for rescue. During the search, Suresh narrowly avoided a bite. Both highly aggressive snakes bit him simultaneously, but he successfully captured them.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COBRA SNAKE, KING COBRA RESCUE, SNAKE NEAR COW, SNAKE VIRAL VIDEO, VENOMOUS SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA