ലക്‌നൗ: ഉത്തർപ്രദേശിലെ കണ്ണൗജ് ജില്ലയിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് മുമ്പിൽ അശ്ലീല പെരുമാറ്റം നടത്തിയതിനെത്തുടർന്ന് രണ്ട് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ആരോപണം നേരിട്ട അദ്ധ്യാപകർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. അദ്ധ്യപകർ ലൈംഗികമായി അടുത്തിടപഴകുന്ന തരത്തിലുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്.
സൗരിഖ് ബ്ലോക്കിലെ കോമ്പോസിറ്റ് പ്രൈമറി സ്കൂളിൽ ജോലി ചെയ്തിരുന്ന രണ്ട് അസിസ്റ്റന്റ് അദ്ധ്യാപകരാണ് മോശം പെരുമാറ്റത്തെത്തുടർന്ന് സസ്പെൻഷന് വിധേയരായത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ദീപ് കുമാർ ഇരുവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ഇത്തരം പ്രവൃത്തികൾ വിദ്യാർത്ഥികളുടെ മാനസികാവസ്ഥയെയും വിദ്യാഭ്യാസ അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
സർക്കാർ സ്കൂളിനുള്ളിൽ നടന്ന സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. അദ്ധ്യാപകരുടെ പെരുമാറ്റം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തസിന് കളങ്കമുണ്ടാക്കുന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലവും വീഡിയോയുടെ ആധികാരികതയും പരിശോധിക്കുന്നതിനായി വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Two teachers in Uttar Pradesh's Kannauj district have been suspended following allegations of obscene behavior in a classroom. The action was taken after a video of the incident went viral on social media. The District Education Officer ordered the suspension of the two assistant teachers from a Composite Primary School. A departmental inquiry is ongoing to verify the video's authenticity and context.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |