SignIn
Kerala Kaumudi Online
Sunday, 26 July 2026 6.40 PM IST

ഇങ്ങനെയാവണം കുട്ടികൾ; അന്നാറോസിന്‌ കൈയടിച്ച് സോഷ്യൽ മീഡിയ

anna-rose

പങ്കുവച്ച് നൽകുന്ന ആഹാരത്തിന് രുചി കൂടുതലായിരിക്കുമെന്ന് പഴമക്കാർ പറയാറുണ്ട്. സ്വന്തം കാര്യം മാത്രം നോക്കാതെ മറ്റുള്ളവനെക്കൂടി പരിഗണിക്കുന്നവനാകണം മനുഷ്യൻ എന്ന മൂല്യത്തിൽ നിന്നുമാണ് അങ്ങനൊരാശയം രൂപപ്പെടുന്നത്. ഇപ്പോഴിതാ, തന്റെ കൈയിലുള്ള ഒരു ചെറിയ കഷ്‌ണം കേക്ക് മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്ന അഞ്ചുവയസുകാരി അന്ന റോസിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അന്ന റോസിന്റെ അച്ഛനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീട്ടിലെ ഓരോരുത്തർക്കും തന്റെ കൈയിലുള്ള കേക്കിൽ ഒരു ഭാഗം അവൾ നൽകുന്നുണ്ട്. കൂട്ടുകാരന്റെ പിറന്നാളിന് മുറിച്ച കേക്കിൽ ഒരു കഷ്‌ണം താൻ അന്നറോസിന് നൽകിയെന്നും ഉടൻ തന്നെ അവൾ അതിലൊരുഭാഗം മറ്റുള്ളവരിലേക്കെത്തിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. പങ്കുവയ്‌ക്കുന്ന ശീലങ്ങൾ ചെറിയ നാൾ മുതൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആദ്യമൊക്കെ തനിക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ പങ്കുവയ്‌ക്കാൻ അന്ന റോസിന് ചെറിയ വിഷമമുണ്ടായിരുന്നെന്നും പതിയെ പതിയെ ആ ശീലം അവളിൽ രൂപപ്പെടുകയായിരുന്നെന്നും വീഡിയോയിൽ വിശദീകരിക്കുന്നു. കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ മാനുഷ്യമൂല്യങ്ങൾ പഠിപ്പിക്കണമെന്നും ആത്മനിയന്ത്രണങ്ങളുള്ളവരായി വേണം കുട്ടികളെ വളർത്താനെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

നിരവധി പേരാണ് അന്നാറോസിനെയും അച്ഛനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനൊപ്പം സ്വയം സ്‌നേഹിക്കാനും കൂടി കുട്ടിയെ പഠിപ്പിക്കണമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. നന്മകൾ മാത്രം അറിഞ്ഞ് വളരുമ്പോൾ ലോകത്തിന്റ തിന്മയെ നേരിടാൻ കഴിയാതെ വരുമെന്നതിനാൽ അത്തരം കാര്യങ്ങളിൽ നിരാശപ്പെടാതിരിക്കാൻ കുട്ടിയെ പരിശീലിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

A post shared by Abin Michael (@abinpalavayal)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, KIDS, VIRALVIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY