SignIn
Kerala Kaumudi Online
Friday, 04 September 2026 10.33 PM IST

40 വർഷം പഴക്കമുള്ള ജാപ്പനീസ് വീട് കണ്ടിട്ടുണ്ടോ,​ വീഡിയോ വൈറൽ

japanese-home-
ആദിത്യ സാഹ പങ്കുവച്ച വീഡിയോയിൽ നിന്ന്. image Credit : Instagram

ജപ്പാനിലെ പരമ്പരാഗത വീടുകൾ (മിങ്ക)​ അവയുടെ തനതായ നിർമ്മാണ ശൈലി കൊണ്ടും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന രൂപകല്പന കൊണ്ടും പ്രശസ്തമാണ്. കുറഞ്ഞ സ്ഥല സൗകര്യങ്ങൾ പോലും പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഇത്തരം വീടുകൾ നിർമ്മിച്ചിരിക്കുന്നത്. പുല്ലുകൊണ്ടുള്ള പരമ്പരാഗത തതാമി മാറ്റുകൾ,​ മുറികൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന തടി കൊണ്ടുള്ള സ്ലൈഡിംഗ് ഡോറുകളായ ഷോജി,​ ഫുസുമ എന്നിവ ജാപ്പനീസ് വീടുകളുടെ പ്രധന സവിശേഷതയാണ്. പുതിയ കാലത്ത് ആധുനിക സൗകര്യങ്ങളുള്ള ഫ്ലാറ്റുകളും വീടുകളുമാണ് ദപ്പാനിൽ കൂടുതലെങ്കിലും പരമ്പരാഗത ശൈലികൾ ഇന്നും അവർ വീടുകളിൽ നിലനിറുത്താൻ ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ജാപ്പനീസ് വീടിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇൻസ്റ്റഗ്രാം യൂസറായ ആദ്യത്യ സാഹുവാാണ് 40 വർഷം പഴക്കമുള്ള ജാപ്പനീസ് വീടിന്റെ വീഡിയോ പങ്കുവച്ചത്. വീടിന്റെ അകത്തളങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയിൽ പരമ്പരാഗത തതാമി മാറ്റുകൾ വിരിച്ച തറ,​ തടിയിൽ തീർത്ത ചുവരുകൾ,​ മനോഹരമായ പൂന്തോട്ടം,​ ജാ്പ്പനീസ് ശൈലിയിലുള്ള കുളിമുറി എന്നിവയാണ് പ്രധാന സവിശേഷതകൾ. ലാളിത്യവും തനിമയും നിലനിറുത്തുന്ന വീടിന്റെ രൂപകല്പന കാഴ്ചക്കാരെ ഏറെ ആകർഷിച്ചു.

വീടിന്റെ പ്രവേശന കവാടവും ഗേറ്റും കാണിച്ചു കൊണ്ടാണ് ഹോം ടൂർ ആരംഭിക്കുന്നത്. 40 വർഷം പഴക്കമുള്ള വീടാണിതെന്ന് ഗൃഹനാഥയായ യുവതി പറയുന്നു. വീടിന്റെ പഴക്കംകേട്ട് അതിശയിച്ച ആദിത്യ ഡോറമോണിന്റെ വീട് പോലെയുണ്ട് എന്ന് പറയുന്നു. അങ്ങനെ തന്നെയെന്ന് യുവതിയും മറുപടി നൽകുന്നു. തുടർന്ന് അവർ ആദിത്യയെ വീട്ടിലേക്ക് ക്ഷണിക്കുകയും വീടിന്റെ പരമ്പരാഗത സവിശേഷതകൾ ഓരോന്നായി കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.

വീട്ടിലെ ഒരു കിടപ്പുമുറി കാണിച്ചുകൊടുക്കുന്നതിനിടെ, അവിടുത്തെ നിലത്തെക്കുറിച്ചും അവർ വിശദീകരിക്കുന്നു. 'ഇത് ജാപ്പനീസ് പരമ്പരാഗത ശൈലിയിലുള്ള ഒരു കിടപ്പുമുറിയാണ്, പുല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്ന തതാമി മാറ്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

തുടർന്ന് അവർ പ്രധാന മുറിയും കാണിച്ചുകൊടുക്കുന്നു. മുറിയുടെ ചുവരുകൾ മരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. വൈകുന്നേരങ്ങളിൽ താനും ഭർത്താവും ഇവിടെ ഇരുന്ന് വിശ്രമിക്കുകയും ടെലിവിഷൻ കാണുകയും ചെയ്യാറുണ്ടെന്ന് അവർ പറയുന്നു.

View this post on Instagram

A post shared by Aditya Sahoo | Travel | Content Creator🌻 (@_vacationer_)


വീഡിയോയ്ക്ക് ഓൺലൈനിൽ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ദമ്പതികളുടെ സ്‌നേഹപൂർവമായ പെരുമാറ്റം, വിനയം, ആതിഥേയ മര്യാദ എന്നിവയെ പ്രശംസിച്ചുകൊണ്ടാണ് നിരവധി പേർ രംഗത്തെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MY HOME, JAPANESE HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE