SignIn
Kerala Kaumudi Online
Tuesday, 28 July 2026 4.31 AM IST

വീട്ടിൽ അരിയിട്ട് വയ്ക്കുന്നത് ബക്കറ്റിലോ സഞ്ചിയിലോ? ഇത് അറിഞ്ഞില്ലെങ്കിൽ പണികിട്ടും

rice

മലയാളികൾക്ക് ഒഴിച്ചുനിർത്താൻ കഴിയാത്ത ആഹാരമാണ് ചോറ്. ദിവസം ഒരു തവണയെങ്കിലും ചോറ് കഴിക്കുന്നവരാണ് നമ്മൾ. അതിനാൽ തന്നെ വീടുകളിൽ എപ്പോഴും അരി വാങ്ങി സൂക്ഷിക്കാറുണ്ട്. അരി വാങ്ങി കവറിലോ ബക്കറ്റിലോ ആണ് നാം സൂക്ഷിക്കുന്നത്. ചിലർ അടുക്കളയും മറ്റ് ചിലർ സ്റ്റോർ റൂമിലുമാണ് അരി സൂക്ഷിക്കുന്നത്. എന്നാൽ ഇത്തരത്തിൽ അരി സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പണികിട്ടും.

അരി ഒരിക്കലും കവറിലോ ചാക്കിലോ ആക്കി തറയിൽ വയ്ക്കരുത്. നനവ് തട്ടിയാൽ അരി വേഗം പൂപ്പൽ പിടിക്കും. നല്ല അടച്ചുറപ്പുള്ള പാത്രത്തിലോ ബക്കറ്റിലോ വേണം അരി സൂക്ഷിക്കാൻ. പ്രാണികൾ കയറുന്നത് തടയാനും ഇത് സഹായിക്കുന്നു. കൂടാതെ അടുക്കളയിലെ സിങ്കിന് സമീപമോ വാഷ് ബേസിന് സമീപമോ അരി സൂക്ഷിക്കരുത്. ഇത് അണുബാധയ്ക്ക് കാരണമാകും.

അതുപോലെ പച്ചക്കറികളുടെയും പഴങ്ങളുടെയും അടുത്തും അരിവയ്ക്കാൻ പാടില്ല. കാരണം ഇവ അഴുകുുന്നത് അരിയെയും ബാധിക്കും. ചില അരി സൂക്ഷിക്കുന്ന പാത്രത്തിൽ ചിലർ മറ്റ് വസ്തുക്കൾ വയ്ക്കാറുണ്ട്. അത് ദോഷമാണെന്നാണ് പറയപ്പെടുന്നത്. ചില അരി പാത്രത്തിൽ തന്നെ പപ്പടം സൂക്ഷിക്കുന്നു. ഇത് പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അരി സൂക്ഷിക്കുന്ന റൂം എപ്പോഴും വൃത്തിയായിരിക്കണം. ഇല്ലെങ്കിൽ പാറ്റ, എലി എന്നിവ അരിയിൽ കയറാൻ സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RICE, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY