SignIn
Kerala Kaumudi Online
Monday, 07 September 2026 1.11 PM IST

ഓണക്കാലത്ത് ഹിറ്റടിച്ച് കല്ലിയൂരിലെ വനിതാകൂട്ടായ്മ, രാഗ് കൃഷിക്കൂട്ടത്തിന്റെ വിജയഗാഥ

rag
രാഗ് കൃഷിക്കൂട്ടായമയിലെ കോമളം,​ കുമാരി,​ തങ്കി,​ ശ്രീജ,​ സൗമ്യ സാഗർ എന്നിവർ

ഓണക്കാലത്ത് തിയേറ്ററിലെത്തിയ ചിത്രങ്ങളിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷങ്ങളിലെത്തിയ ബെത്ലഹേം കുടുംബ യൂണിറ്റ് വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. റോംകോം ചിത്രം എന്നതിനൊപ്പം ജസ്റ്റിന്റെ കാറ്ററിംഗ് യൂണിറ്റും ശ്രദ്ധ നേടിയിരുന്നു. മുറിയേൽ കാറ്ററിംഗ് പോലെയല്ലെങ്കിലും തലസ്ഥാനത്തെ വനിതകളുടെ മറ്റൊരു കുടുംബ യൂണിറ്റും ഓണത്തിന് ഹിറ്റടിച്ചിരുന്നു. ജില്ലയിലെ കാർഷിക ഗ്രാമങ്ങളിലൊന്നായ കല്ലിയൂരിലെ ഏഴ് വനിതകളുടെ കൂട്ടായ്മയായ രാഗ് കൂഷിക്കൂട്ടമാണ് ആ യൂണിറ്റ്. കല്ലിയൂർ കൃഷി ഭവന് കീഴിൽ രാഗ് കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രവ‌ർത്തിക്കുന്ന . കല്ലിയൂർ ഗ്രീൻസിന്റെ കട്ട് വെജിറ്റബിൾസ് നഗരത്തിലെ നിരവധി വീടുകളിൽ ഓണസദ്യ ഒരുക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല.

കല്ലിയൂർ സ്വദേശിയായ സൗമ്യ സാഗറിന്റെ നേതൃത്വത്തിലാണ് ഈ ഓണത്തിന് സദ്യക്കാവശ്യമായ അരിഞ്ഞ പച്ചക്കറികളും മൂന്നു തരം അച്ചാറും പപ്പടവും പായസ മിക്സും ബോളിയും തേങ്ങ ചിരകിയതം വാഴയിലയടക്കം പ്രത്യേക പാക്കജായി വീടുകളിലെത്തിച്ചത്..കോമളം, ശ്രീജ, തങ്കി, കുമാരി തുടങ്ങിയവരും സൗമ്യക്കൊപ്പമുണ്ച് അഞ്ചുപേർക്കുള്ള സദ്യവട്ടത്തിന് 800 രൂപയാണ് നിരക്ക്. കട്ട് വെജിറ്റബിൾസിന് ഇനമനുസരിച്ച് 35 മുതൽ 65 വരെയാണ് വില.

ചിങ്ങം ഒന്നു മുതൽ ആരംഭിച്ച് ബുക്കിംഗുകൾ തിരുവോണ ംകഴിഞ്ഞ് പൂരാടം വരെയും തുടർന്നുഎന്നതാണ് ശ്രദ്ധേയം പച്ചക്കറികൾക്ക് പുറമേ കറികൾക്കാവശ്യമായ ചെറിയ ഉള്ളി,​ വെളുത്തുള്ളി തൊലിച്ചത്,​ ശർക്കര വരട്ടി,​ കായ വറുത്തത്,​ കറിവേപ്പില പൊടി,​ വാഴക്കൂമ്പ് അരിഞ്ഞത് എന്നിവയും രാഗ് കൃഷിക്കൂട്ടം വീടുകളിൽ എത്തിച്ചു നൽകുന്നുണ്ടെന്ന് സൗമ്യ സാഗർ കേരളകൗമുദ ഓൺലൈനിനോട് പറഞ്ഞു.. ecat.in വെബ് സൈറ്റ് വഴി ഓൺലൈനായും .9895216451 എന്ന വാട്‌സാപ്പ് നമ്പരിലും ഓർഡർ ചെയ്താൽ നഗരപരിധിക്കുള്ളിൽ കട്ട് വെജിറ്റബിൾസ് ഉൾപ്പെടെയുള്ളവ വീട്ടിലെത്തും. തോരനും സാമ്പാറിനും അവിയലിനും കിച്ചടിക്കും ഉൾപ്പെടെയുള്ള പച്ചക്കറികൾ അരിഞ്ഞത് മാത്രമായും ലഭിക്കും.

rag-
രാഗ് കൃഷികൂട്ടായ്മയുടെ ഉത്പന്നങ്ങൾ

നാൽപ്പതുഗ്രാം വരുന്ന കറിവേപ്പിലപ്പൊടി മൂന്നുമാസംവരെ ഉപയോഗിക്കാം. അൻപത് രൂപയാണ് വില. തോരൻ വയ്ക്കാൻ പാകത്തിൽ വാഴക്കൂമ്പ് അരിഞ്ഞത്, വാഴക്കൂമ്പിൽനിന്നും ഗ്രീൻ ടീ പോലെ ഉപയോഗിക്കാവുന്ന പൊടി, ചക്ക ഉൾപ്പെടെയുള്ള പഴവർഗങ്ങൾ ഉണക്കിയത്, വറുക്കാൻ കഴിയുന്ന രീതിയിലുള്ള വെണ്ടയ്ക്ക, പാവയ്ക്ക, മരച്ചീനി തുടങ്ങിയവ ഉണക്കി പായ്ക്കറ്റുകളിലാക്കിയതും നെയ്യ്, പാൽ, തൈര്, പനീർ എന്നിവയും വിൽപ്പനയിലുണ്ട്.. ഇവ കൂടാതെ ഏത്തയ്ക്കപ്പൊടി, ചക്കപ്പൊടി, പുട്ടുപൊടി, മസാലപ്പൊടികൾ, മുളക് പൊടി, മല്ലിപ്പൊടി , ബനാന ബിസ്‌കറ്റ്, കേക്ക് തുടങ്ങിയവയും ഉണ്ട്. ഇവയെല്ലാം പ്രീഓർഡർ ബേസിലാണ് ചെയ്തു കൊടുക്കുന്നത്. അച്ചാറുകളിൽ നാരങ്ങ, ഇഞ്ചി, ഈന്തപ്പഴം, ചൂര, തുടങ്ങി വാഴത്തട അച്ചാർ വരെ തയ്യാറാക്കി നൽകുന്നുണ്ടെന്ന് സൗമ്യ പറഞ്ഞു.

2023 ഏപ്രിൽ 23നാണ് രാഗ് കൃഷിക്കൂട്ടം പ്രവർത്തനം തുടങ്ങിയത്. രണ്ട് ബാച്ചുകളായാണ് പ്രവർത്തനം. രാവിലെ ആറര മുതൽ ഉച്ചയ്ക്ക്ഇ രണ്ടര വരെ ഒരു ബാച്ചും 9.30 മുതതൽ വൈകിട്ട് അഞ്ചര വരെ മറ്റൊരു ബാച്ചും.. ഇവർ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾക്കുപുറമേ കല്ലിയൂരിലെ വിവിധ കൃഷിത്തോട്ടങ്ങളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികളുമാണ് വിൽപ്പന നടത്തുന്നത്.. ഇവ കൂടാതെ പൊതിച്ചോറും വിൽക്കുന്നുണ്ട്.

rag-
അംഗങ്ങൾ ജോലിക്കിടെ

ഓണത്തിന് മാത്രമല്ല , ഞായർ ഒഴികെയുള്ള എല്ലാദിവസവും നിങ്ങൾക്ക് ഇവിടെ നിന്ന് മേൽപ്പറഞ്ഞ സാധനങ്ങങൾ ലഭ്യമാണ്. അഞ്ച് കിലോമീറ്റർ വരെ 20 രൂപയും 20 കിലോമീറ്റർ പരിധിയിൽ 50 രൂപയുമാണ് ഡെലിവറി ചാർജ്. പല അളവുകളിൽ സാധനങ്ങൾ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLIYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY