SignIn
Kerala Kaumudi Online
Monday, 07 September 2026 1.12 PM IST

കോടികൾ ലോട്ടറിയടിച്ചു; പകുതി തുകയും ദാനം ചെയ്ത് അദ്ധ്യാപിക

donation
പ്രതീകാത്മക ചിത്രം

കോടികൾ ലോട്ടറിയടിച്ചതിൽ പകുതി തുകയും ദാനം ചെയ്ത് യുവതി. അദ്ധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ഫ്രാൻസസ് കൊനോളിക്കാണ് യൂറോമില്യൺസ് നറുക്കെടുപ്പിലൂടെ 115 മില്യൺ ബ്രിട്ടീഷ് പൗണ്ട്‌സ് (ഏകദേശം 1470 കോടി രൂപ) ജാക്ക്‌‌പോട്ടടിച്ചത്. തന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റിയതിനുശേഷമാണ് ദാനകർമ്മങ്ങൾ നടത്തിയതെന്നും ഇത് തികച്ചും മനുഷ്യത്വപരമായ പ്രവൃത്തിയാണെന്നും കൊനോളി പറഞ്ഞു.

632 കോടി രൂപ ദാനം ചെയ്തതിനുപുറമെ ഒരു ചാരിറ്റബിൾ ട്രസ്റ്റും യുവതി രൂപീകരിച്ചു. കോടികൾ സമ്മാനമടിച്ചിട്ടും കൊനോളിയും ഭർത്താവും ഇംഗ്ളണ്ടിൽ ഒരു സാധാരണ ജീവിതമാണ് നയിക്കുന്നത്. സെക്കൻഡ് ഹാൻഡ് കാറുകളും വാച്ചുകളുമാണ് ഇരുവരും ഉപയോഗിക്കുന്നത്.

വടക്കൻ അയർലൻഡിലാണ് കനോളി ജനിച്ചു വളർന്നത്. ചെറുപ്പം മുതൽ മറ്റുള്ളവരെ സഹായിക്കുന്നതിൽ താത്‌പര്യം കാട്ടിയിരുന്നു. 1990ൽ ജോലി സംബന്ധമായി ഹാർട്ട്‌പൂളിലേക്ക് താമസം മാറി. ഒന്നോ രണ്ടോ വർഷം മാത്രം താമസിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും 25 വർഷത്തിലധികമായി ഇവിടെ താമസിച്ചുവരികയാണ്.

ജീവിതത്തിൽ നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും പണം ചെലവഴിക്കുന്നതെന്ന് കൊനോളി പറയുന്നു. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാകുകയാണ് നിങ്ങളുടെ അഭിലാഷമെങ്കിൽ മുഴുവൻ പണവും സൂക്ഷിക്കേണ്ടതായി വരും. എന്തെങ്കിലും മറ്റുള്ളവർക്ക് നൽകാത്ത ആരെയും തനിക്കറിയില്ല. ആവശ്യത്തിന് ലഭ്യമായ തലത്തിലെത്തുമ്പോൾ പങ്കിടുക എന്നത് മനുഷ്യത്വത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. 'മതി' എന്നത് ഓരോരുത്തർക്കും വ്യത്യസ്തമായ ഒരു തലമാണെന്നും യുവതി വ്യക്തമാക്കി.

English Summary

Frances Connolly, a teacher and social worker, won £115 million in the EuroMillions lottery. After securing her family’s needs, she donated about £49 million to charity and established a charitable trust. Despite her enormous wealth, Connolly and her husband continue to live modestly, believing that sharing wealth with others is part of being human.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY, MONEY DONATION, DONATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY