SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.14 PM IST

ക്ഷേത്രത്തിനുള്ളിൽ റീൽസ് ചിത്രീകരിക്കാനെത്തി പെൺകുട്ടി, തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ: വീഡിയോ വൈറൽ

reels-
റീൽസ് ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉദ്യോഗസ്ഥൻ തടയുന്നതിന്റെ ദൃശ്യം

ക്ഷേത്രത്തിനുള്ളിൽ റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ച പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ക്ഷേത്രത്തിനുള്ളിൽവച്ച് മൊബൈൽ ഫോണിൽ ഡാൻസ് വീഡിയോ പകർത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ തടഞ്ഞത്.

ക്ഷേത്രത്തിൽ തൊഴാനുള്ള വരിയിൽ നിന്ന പെൺകുട്ടി പാട്ടിനൊപ്പം നൃത്തം ചെയ്യുകയും മറ്റൊരാൾ ഇത് ക്യാമറയിൽ പകർത്തുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥൻ പെൺകുട്ടിയോട് വരിയിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ഉദ്യോഗസ്ഥനെ അനുകൂലിച്ചും പെൺകുട്ടിയെ വിമർശിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. ആരാധനാലയങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ഉദ്യോഗസ്ഥൻ ചെയ്തത് ശരിയായ കാര്യമാണെന്ന് ചിലർ കമന്റ് ബോക്സിൽ കുറിച്ചു.

വൈറലാകാനുള്ള ഭ്രാന്ത് കാരണം ആളുകൾ ക്ഷേത്രങ്ങളെ സ്റ്രേജുകളാക്കി മാറ്റുകയാണെന്ന് ചിലർ വിമർശിച്ചപ്പോൾ ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ തെറ്രില്ലെന്ന് മറ്റുചിലരും അഭിപ്രായപ്പെട്ടു. ചാർ ധാം പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളിലെ മൊബൈൽ ഫോൺ നിയന്ത്രണങ്ങൾ ചൂണ്ടിക്കാണിച്ച് എല്ലാ ആരാധനാലയങ്ങളിലും ഇത്തരം കർശന നിയമങ്ങൾ കൊണ്ടുവരണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്. അതേസമയം, സംഭവം ഏത് ക്ഷേത്രത്തിലാണ് നടന്നതെന്ന് വ്യക്തമല്ല.

English Summary

A security officer stopped a young woman from filming a reel inside a temple, and the incident was captured on video. The clip has since gone viral, triggering widespread debate and criticism on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOCIALMEDIA, DANCE REELS, TEMPLE, TEMPLE DANCE REELS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360