SignIn
Kerala Kaumudi Online
Thursday, 02 July 2026 7.49 PM IST

'യൂസ‌ർ നെയിം' ഫീച്ചർ വിശദീകരിച്ച് മെറ്റ; വാട്സാപ്പിലെ മാറ്റങ്ങൾ ഇങ്ങനെ

whatsapp-new-feature
പ്രതീകാത്മക ചിത്രം

ന്യൂ‌ഡൽഹി: വാട്സാപ്പിലെ ഫോൺ നമ്പറിന് പകരം യൂസർ നെയിം നൽകുന്ന പുതിയ അപ്ഡേറ്റിലെ ആശങ്ക കേന്ദ്രസർക്കാർ പങ്കുവച്ചതിന് പിന്നാലെ വിശദീകരണവുമായി മെറ്റ. പുതിയ യൂസർ നെയിം ഫീച്ചർ എങ്ങനെ പ്രവർത്തിക്കുമെന്നതിന്റെ ചോദ്യങ്ങൾക്കുള്ള വിശദമായ ഉത്തരങ്ങളാണ് വാട്സാപ്പ് പുറത്തിറക്കിയത്.

ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആൾമാറാട്ടം അടക്കമുള്ള പ്രശ്നങ്ങൾ മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ മെറ്റയ്ക്ക് നോട്ടീസയച്ചത്. ഇതിനുപിന്നാലെയാണ് വിശദീകരണം വാട്സാപ്പിൽ തന്നെ ലഭ്യമാക്കിയത്. യൂസർനെയിം ഉപയോഗിക്കുക എന്നത് പൂർണമായും വ്യക്തിയധിഷ്ഠിതമായിരിക്കുമെന്നും അറിയപ്പെടുന്ന വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, മെറ്റാ വെരിഫൈഡ് അക്കൗണ്ടുകൾ എന്നിവയ്ക്കുള്ള സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെറ്റ അവകാശപ്പെടുന്നു.

ഒരു വ്യക്തിക്ക് സന്ദേശമയയ്ക്കാൻ മറ്റ് ഉപയോക്താക്കൾക്ക് ആ വ്യക്തിയുടെ കൃത്യമായ യൂസർനെയിം അറിഞ്ഞിരിക്കണമെന്ന് വാട്സാപ്പ് അറിയിച്ചു. ഒരു അക്കൗണ്ടിന് പുതുതായി എത്ര ആളുകളെ ബന്ധപ്പെടാം എന്നതിന് പരിധി നിശ്ചയിക്കും. ഒരാളുടെ യൂസർനെയിം ഊഹിച്ചെടുക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളെ തടയുമെന്നും വ്യാജരേഖ ചമയ്ക്കലും ദുരുപയോഗങ്ങളും കണ്ടെത്തി നീക്കം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടെന്നും വാട്സാപ്പ് വ്യക്തമാക്കി.

ഉപയോക്താക്കൾ ഒരു യൂസർനെയിം സൃഷ്ടിക്കണം എന്നകാര്യത്തിൽ നിർബന്ധമില്ല. നിലവിലുള്ള ഫോൺ നമ്പർ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് ഉപയോഗിച്ച് തുടർന്നും വാട്‌സാപ്പ് ഉപയോഗിക്കാൻ സാധിക്കും. വിഷയത്തിൽ സർക്കാർ കൂടിയാലോചനകൾ നടത്തുന്നത് പൂർത്തിയാകാതെ ഈ ഫീച്ചർ പുറത്തിറക്കരുതെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WHATSAPP USERNAME, META, WHATSAPP NEW FEATURE, WHATSAPP UPDATE, WHATSAPP USERNAME FEATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY