ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ യുവതിയുടെ മോർഫ് ചെയ്ത ചിത്രം അവരുടെ സമ്മതമില്ലാതെ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. യുവതിയുമായി ബന്ധപ്പെട്ട എല്ലാ ആക്ഷേപകരമായ ചിത്രങ്ങളും ലിങ്കുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മെറ്റയോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി.
സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്കെ, അശുതോഷ് രംഗ, രത്ന സിംഗ് എന്നിവർക്കാണ് ഹൈക്കോടതി നോട്ടീസയച്ചത്.യുവതിക്ക് പൊലീസ് സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു. യുവതി സമർപ്പിച്ച ഹർജിയിൽ ഡൽഹി പൊലീസിനും കോടതി നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |