SignIn
Kerala Kaumudi Online
Friday, 29 May 2026 9.25 PM IST

കോഴിക്കോട്ട് പോയാൽ കണ്ടിരിക്കേണ്ട സ്ഥലം; 1200 വർഷം പഴക്കമുള്ള അമൂല്യ മുത്തുകളും ആഭരണങ്ങളും ഉൾപ്പെടെ കാണാം

museum

കേരളത്തിലെ പ്രധാന ജില്ലകളിലൊന്നാണ് കോഴിക്കോട്. രുചികരമായ ഭക്ഷണത്തിന് പേരുകേട്ട കോഴിക്കോട്ടേക്ക് കേരളത്തിനകത്തും പുറത്തുമുള്ള ധാരാളംപേർ എത്താറുണ്ട്. എന്നാൽ, ഭക്ഷണത്തിന് മാത്രമല്ല, ചരിത്രപരമായും ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് കോഴിക്കോട്. ഇവിടെ എത്തുന്നവർ കണ്ടിരിക്കേണ്ട സ്ഥലമാണ് ഈസ്റ്റ് ഹിൽ ബംഗ്ലാവിലുള്ള പഴശിരാജ മ്യൂസിയം. 1200 വർഷം പഴക്കമുള്ള അമൂല്യമായ മുത്തുകൾ മുതൽ 8000 വർഷം പഴക്കമുള്ള പുരാവസ്‌തു ശേഖരം വരെ ഇവിടെയുണ്ട്.

പുരാതന പാത്രങ്ങൾ, ആഭരണങ്ങൾ, മുത്തുകൾ, ആയുധങ്ങൾ, കളിപ്പാട്ടങ്ങൾ, നാണയങ്ങൾ, കുടക്കല്ലുകൾ, വീരക്കല്ലുകൾ, പഞ്ചലോഹ വിഗ്രഹങ്ങൾ, ക്ഷേത്ര മാതൃകകൾ തുടങ്ങി നിരവധി കാഴ്‌ചകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ മ്യൂസിയത്തിന്റെ ഭൂഗർഭ അറയിൽ ബ്രിട്ടീഷ് ഭരണകാലത്തെ തടവറയും കാണാം. മാത്രമല്ല, മ്യൂസിയത്തിന് ചുറ്റും മനോഹരമായ ഉദ്യോനവും പുൽത്തകിടിയുമുണ്ട്.

museum

വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പുരാവസ്‌തുക്കളെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മ്യൂസിയത്തിനൊപ്പം ആർട്ട് ഗ്യാലറിയിൽ രാജാ രവിവർമ്മ, രാജരാജ വർമ തുടങ്ങി പല പ്രശസ്‌ത ചിത്രകാരന്മാരുടെയും ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തിൽ നിന്ന് വെസ്റ്റ്‌ഹിൽ വഴിയും കാരപ്പറമ്പ് വഴിയും ഇവിടേക്ക് എത്തിച്ചേരാം. ബസ്, ടാക്‌സി, ഓട്ടോ സൗകര്യങ്ങൾ ലഭ്യമാണ്. കോഴിക്കോട് സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. 31 കിലോമീറ്റർ അകലെ കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളവുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOZHIKODE, MUSEUM, TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY