SignIn
Kerala Kaumudi Online
Monday, 28 September 2026 9.39 PM IST

അശ്വന്ത് കോക്ക് അറസ്റ്റിൽ; മദ്യലഹരിയിൽ അപകടകരമായ ഡ്രൈവിംഗ്, വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു

READ ENGLISH VERSION
ashwanth-kok
അശ്വന്ത് കോക്ക്

കോഴിക്കോട്: സമൂഹമാദ്ധ്യമങ്ങളിൽ സിനിമാ റിവ്യൂ ചെയ്യുന്നതിലൂടെ ശ്രദ്ധേയനായ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ അശ്വന്തിനെ മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന്റെ പേരിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച വാഹനം എരഞ്ഞിപ്പാലത്ത് വച്ച് നാലുപേരെ ഇടിച്ചതിനെത്തുടർന്നാണ് നടക്കാവ് പൊലീസ് കേസെടുത്തത്.

ഇന്ന് രാത്രി ഏഴരയോടെ അശ്വന്ത് ഓടിച്ച വാഹനം കാറിലും ബൈക്കിലും ഇടിച്ചതായാണ് നാട്ടുകാരുടെ മൊഴി. പൊലീസെത്തി വാഹനത്തിൽ നിന്നിറക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. മറ്റുവാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളയാൻ ശ്രമിക്കവേ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി അശ്വന്തിനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനയ്ക്കായി മാറ്റി.

English Summary

Social media movie reviewer Aswanth Kokk has been arrested by Kozhikode police for dangerous driving while intoxicated. His vehicle reportedly collided with a car and a motorcycle, injuring four people near Eranjipalam. Locals intervened to prevent him from fleeing the scene before police arrived and took him into custody for further examination.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHWANTH KOK, ASHWANTH KOK ARREST, DRUNK DRIVING, KOZHIKODE ACCIDENT, DANGEROUS DRIVING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA