SignIn
Kerala Kaumudi Online
Saturday, 19 September 2026 2.17 AM IST

കേരള ട്രാവൽ മാർട്ട് 24 മുതൽ കൊച്ചിയിൽ

ktm

കേരള ട്രാവൽ മാർട്ട് 24 മുതൽ കൊച്ചിയിൽ

കൊച്ചി: കേരള ട്രാവൽ മാർട്ടിന്റെ 2026 പതിപ്പ് സെപ്തംബർ 24ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി വി.ഡി. സതീശൻ കൊച്ചി ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അദ്ധ്യക്ഷത വഹിക്കും. എക്സൈസ്-സഹകരണ മന്ത്രി എം. ലിജു മുഖ്യാത്ഥിയായിരിക്കും.

സെപ്തംബർ 25 മുതൽ 27 വരെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് ബിസിനസ് മീറ്റുകൾ നടക്കുക. രജിസ്റ്റർ ചെയ്ത ബയർമാരിൽ 1600 ഓളം പേർ നേരിട്ടെത്തുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. മേളയിൽ 383 സെല്ലർമാർ സ്റ്റാൾ ബുക്കിംഗ് പൂർത്തിയാക്കി. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 15 സ്റ്റാളുകളും മാർട്ടിലുണ്ടാകും.

ദേശീയഅന്തർദേശീയ തലങ്ങളിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകരുടെ വിപുലമായ പങ്കാളിത്തവും ഇത്തവണത്തെ കെ.ടി.എമ്മിന്റെ സവിശേഷതയാണ്. വാണിജ്യ കൂടിക്കാഴ്ചകൾ, ടൂറിസം നയകർത്താക്കളുടെ യോഗങ്ങൾ, വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ എന്നിവയും മൂന്ന് ദിവസത്തെ മാർട്ടിലുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAVEL MART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360