SignIn
Kerala Kaumudi Online
Saturday, 13 June 2026 5.16 PM IST

കുടിവെള്ളം എത്തിക്കണം

water

മുഹമ്മ: നാളുകളായി തുടരുന്ന കടുത്ത കുടിവെള്ളക്ഷാമത്തിനും അധികൃതരുടെ അനാസ്ഥയ്ക്കുമെതിരെ ജനരോഷം രൂക്ഷമാകുന്നു. എല്ലാ വീടുകളിലും തടസ്സമില്ലാതെ കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 'മകരം' റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമര പരിപാടികൾ ആരംഭിക്കുന്നു. ​കടുത്ത ജലക്ഷാമം പരിഹരിക്കാൻ അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പലതവണ നിവേദനങ്ങൾ നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ നിസംഗത ജനങ്ങളെ തെരുവിലിറങ്ങാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്. എല്ലാ വീടുകളിലും പൈപ്പ് ലൈൻ വഴിയോ താൽക്കാലിക സംവിധാനങ്ങൾ വഴിയോ അടിയന്തരമായി വെള്ളമെത്തിക്കാൻ അധികൃതർ തയ്യാറാകണമെന്ന് മകരം ഭാരവാഹികൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL