
തുറവൂർ : കേരള പി.എസ്.സിയിൽ വ്യാപകമായി നടക്കുന്ന ക്രമക്കേടുകൾക്കെതിരെ ബി.ജെ.പി യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വിമൽ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിസ്‌റ്റോ കെ.തോമസ് അദ്ധ്യക്ഷനായി. അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബിനിഷ് ഇല്ലിക്കൽ മുഖ്യപ്രഭാഷണം നടത്തി. നന്ദു പുല്ലംപ്ലാവിൽ,സനീഷ്, അനി പോളട്ട്, ഷാജി, സുധീർ, റാം മോഹൻ കർത്താ. സന്തോഷ്, തങ്കച്ചൻ., വിഷ്ണു, അനന്തകൃഷ്ണൻ, ശ്യാം കർത്ത, വിഷ്ണു എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |