ആലപ്പുഴ: കേന്ദ്ര, സംസ്ഥാനസർക്കാരുകൾ നടപ്പിലാക്കുന്ന തൊഴിലാളിവിരുദ്ധ നിയമനങ്ങൾ കാരണം നിർമ്മാണമേഖലയിലെ അംഗീകൃത തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുന്നില്ലെന്ന് അമ്പലപ്പുഴ താലൂക്ക് പൊതുമരാമത്ത് ലാൻഡിംഗ് ആൻഡ് ലോഡിംഗ് തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനത്തിൽ ആരോപിച്ചു. കോൺട്രാക്ടർമാർ അവരുടെ താത്പര്യ പ്രകാരം അവരുടെ തൊഴിലാളികളെ നിർത്തിമാത്രം പണിയെടുപ്പിക്കുമ്പോൾ എ.എൽ.ഒ കാർഡുള്ള പ്രാദേശിക തൊഴിലാളികൾക്ക് തൊഴിൽനഷ്ടപ്പെടുന്നു. ലേബർ ഡിപ്പാർട്ടുമെന്റ് തൊഴിലാളികൾക്ക് എ.എൽ.ഒ കാർഡ് നൽകിയിരിക്കുന്നത് പ്രാദേശികമേഖലയിൽ തൊഴിൽ ലഭിക്കാനാണ്. അത് നിഷേധിക്കുന്നതിനെതിരെ നിയമനിർമ്മാണം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |