SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

ഓണച്ചങ്ങാതി ഉദ്ഘാടനം

ambala

അമ്പലപ്പുഴ: സമഗ്ര ശിക്ഷ കേരളം, ബി .ആർ. സി അമ്പലപ്പുഴയുടെ കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്തു വരുന്ന കുട്ടികൾക്കായുള്ള സമപ്രായക്കാരുടെ സൗഹൃദ കൂട്ടായ്മ പ്രോഗ്രാം ഓണച്ചങ്ങാതി സംഘടിപ്പിച്ചു. പുറക്കാട് ഗ്രാമ പഞ്ചായത്ത് 16 -ാം വാർഡിൽ പത്താം ക്ലാസ് വിദ്യാർത്ഥി ബദരിനാഥിന്റെ വസതിയിൽ നടന്ന പരിപാടി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം പുറക്കാട് ഉദ്ഘാടനം ചെയ്തു . പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് അദ്ധ്യക്ഷയായി. എസ്.എസ്. കെ ആലപ്പുഴ പ്രോഗ്രാം ഓഫീസർ എസ്. പൊന്നുമോൾ സ്വാഗതം പറഞ്ഞു. പുറക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ എസ് മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL