
മാന്നാർ: വിശ്വാസികൾ ഭയക്തിയുള്ളവരാകണമെന്നും പ്രാർത്ഥനകൾ ജീവിതത്തിന്റെ ഭാഗമാകണമെന്നും സയ്യിദ് സഫിയുള്ളാഹിൽ ഫൈസി തങ്ങൾ
മണ്ണാർക്കാട് പറഞ്ഞു. അൽ ശബാബ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മാന്നാർ മുസ്ലിം ജമാഅത്ത് കൺവെൻഷൻ സെന്ററിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാന്നാർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാമുമാരായ കെ.സഹലബത്ത് ദാരിമി, മുഹമ്മദ് നിസാമുദ്ദീൻ നഈമി, അസി. ഇമാമുമാരായ ഷഹീർ ബാഖവി, ഷമീർ ബാഖവി, മുഅദ്ദിൻ കരീം ഉസ്താദ്, സൈഫുദ്ദീൻ കുന്നേൽ, ഷാജി അൽതാജ്, കെ.എ ഷാജി ഷാ മൻസിൽ, ഷാജി ഷഹന മൻസിൽ, ഹാഷിർ പടിപ്പുരക്കൽ, ഹാഷിം നാദംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |