
മുഹമ്മ : മാറ്റം അനിവാര്യം എന്ന മുദ്രാവാക്യവുമായി സി.പി.ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുഹമ്മയിൽ മതേതരത്വ സംരക്ഷണ സംഗമം നടത്തി. സിനിമാതാരം ചേർത്തല ജയൻ ഉദ്ഘാടനം ചെയ്തു. കെ.ബി.ഷാജഹാൻ അദ്ധ്യക്ഷനായി. സ്വാമി പ്രബോധതീർത്ഥ, മുഹമ്മ ചീഫ് ഇമാം മുഹമ്മദ് സാജിദ് മന്നാനി, കെ. ബി. ബിമൽ റോയ്, എസ്. പ്രകാശൻ, ആർ. സുഖലാൽ, പി.എസ്.സന്തോഷ് കുമാർ സി.ഡി.വിശ്വനാഥൻ, ഒ എ.ആഘോഷ് എന്നിവർ സംസാരിച്ചു . മതേതരത്വ സംരക്ഷണ പ്രതിജ്ഞ ബൈ രഞ്ജിത് ചൊല്ലിക്കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |