
തുറവൂർ: എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ വെളുത്തുള്ളിയിൽ ‘റിലാക്സ്’ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഒഴിവുസമയം ആരോഗ്യകരമായ വിനോദത്തിനും വിശ്രമത്തിനുമായി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ അധ്യക്ഷത വഹിച്ചു. എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രാഥമികഘട്ടം യാഥാർഥ്യമാക്കിയത്.
ജനപ്രതിനിധികളായ ജ്യോതിലക്ഷ്മി, ജസ്റ്റിൻ സാബു, പി.പി. ചന്ദ്രിക, സുരേഷ്, എക്സൈസ് ഉദ്യോഗസ്ഥരായ അജയ് കെ.ആർ., സുജിത്ത് കെ.പി., ചാക്കോ സക്കായി, ശ്രീകാന്ത് ടി.എം.സി., ആലീസ്, പി.എ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |