SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

ചേർത്തലയിൽ ആശങ്കയായി ഡൈറോഫൈലേറിയാസിസ്

photo

ചേർത്തല: ചേർത്തലയിൽ ആശങ്കയായി ഡൈറോഫൈലേറിയ (നായകളിൽ നിന്നുള്ള വിരബാധ) കേസുകൾ. ഒന്നര വർഷത്തിനിടെ എട്ടു കേസുകളാണ് റിപ്പോർട്ടുചെയ്തത്. ഇതോടെ വിഷയത്തിൽ കൂടുതൽ ഗൗരവമായ പഠനവും നിരീക്ഷണവും ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് എസ്.ആർ.അമീന ആരോഗ്യവകുപ്പിനു റിപ്പോർട്ടു നൽകി. ഒരാഴ്ചക്കുള്ളിൽ താലൂക്ക് ആശുപത്രിയിൽ രണ്ടുപേരിൽ നിന്നും വിരകൾ നീക്കിയിരുന്നു. ഡൈറോ ഫൈലേറിയ കേസുകൾ ആവർത്തിക്കുന്നത് ഗുരുതര സ്ഥതിയെന്നാണ് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം വയലാർ സ്വദേശിയായ 48കാരനിൽ നിന്നും 12 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിര ശസ്ത്രകിയയിലൂടെ നീക്കിയിരുന്നു. വയറിലെ തടിപ്പിൽ നിന്നാണ് വിരയെ നീക്കിയത്. ഡൈറോഫൈലേറിയ കേസുകളിൽ ഏറ്റവും വലിയ വിരകളിലൊന്നാണിതെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതിനടുത്ത ദിവസം ചേർത്തല സ്വദേശിയായ 16 കാരനിലും സമാന തരത്തിൽ വിരയെ പുറത്തെടുത്തിരുന്നു.കുട്ടികളടക്കം വിവിധ പ്രായവിഭാഗങ്ങളിൽ കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. മുഹമ്മദ് മുനീർ, ഡോ. ബിനു ജോസ്,നഴ്സുമാരായ ആർ.സന്ധ്യ,എസ്. അപർണ, നഴ്സിംഗ് അസിസ്റ്റന്റ് പുഷ്പലത എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്.

 മനുഷ്യരിൽ അപൂർവമായി കാണുന്ന ഡൈറോഫൈലേറിയാസിസ് കൂടുതൽ കാണുന്നത് ദക്ഷിണംന്ത്യയിലാണ്

 വളർത്തുനായകളും,തെരുവുനായകളും ഉൾപ്പെടെയുള്ള നായകളിൽ നിന്നാണ് ഡൈറോഫൈലേറിയ പടരുന്നത്

 രോഗബാധയുള്ള നായയെ കടിക്കുന്ന കൊതുകിന്റെ ശരീരത്തിലെത്തുന്ന ലാർവ പിന്നീട് അതേ കൊതുക് മനുഷ്യനെ കടിക്കുമ്പോൾ മനുഷ്യശരീരത്തിലെത്താം

 മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് നേരിട്ട് രോഗം പകരില്ല. ചർമ്മത്തിനടിയിലെ മുഴയായും കണ്ണിനെ ബാധിക്കുന്ന രീതിയിലും പ്രത്യക്ഷപ്പെടാം

കൊതുക് നിയന്ത്രണത്തോടൊപ്പം വളർത്തുനായകളിലും തെരുവുനായകളിലും രോഗബാധയുടെ നിരീക്ഷണം, രോഗബാധിത മൃഗങ്ങളെ കണ്ടെത്തി യഥാസമയം ചികിത്സിക്കൽ, മനുഷ്യരിലെ കേസുകളുടെ ശാസ്ത്രീയ പഠനം എന്നിവ ശക്തമാക്കേണ്ടതുണ്ട്

-ഡോക്ടർമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL