ചേർത്തല: പൊന്നാംവെളിയിൽ ജൂവലറി ഉടമയെ കാറിടിച്ചു വീഴ്ത്തി കവർച്ച നടന്ന കേസിൽ കൂടുതൽ പരാതികൾ. കേസിൽ പ്രധാന പ്രതിയായി പൊലീസ് അറസ്റ്റു ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാവ് സജീറിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സജീറിന്റെ കടയുടെ സമീപത്തുള്ള വീട്ടിൽ അഞ്ചുമാസം മുമ്പു നടന്ന കവർച്ചയിലും സംശയമുണ്ട്. സജീർ സി.സി.ടി.വി കാമറകൾ വഴിയാണ് ജൂവലറി ഉടമയെ നിരീക്ഷിച്ചിരുന്നത്. ഇത്തരത്തിൽ കാമറാ പരിധിയിലുള്ള വയോധികർ മാത്രമുള്ള വീട്ടിലാണ് അഞ്ചുമാസം മുമ്പ് കവർച്ച നടന്നത്.
ഈ സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനാട്ടില്ല. കവർച്ചയിൽ ആദ്യം പണം മാത്രമാണ് വീട്ടിൽ നിന്നും നഷ്ടപ്പെട്ടതെന്നായിരുന്നു വീട്ടുകാരുടെ പരാതി. എന്നാൽ പിന്നീട് സ്വർണമടക്കം നഷ്ടപ്പെട്ടതായും പരാതിയുണ്ടായി. ഇപ്പോൾ ജൂവലറി ഉടമക്കുനേരേ നടന്ന അക്രമത്തോടെയാണ് വിഷയം വീണ്ടും ഉയർന്നത്. സജീർ ഈ വിട്ടിലും നിരീക്ഷണം നടത്തിയിരുന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
തുടരന്വേഷണത്തിനായി റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. സജീർ(45) നെ കൂടാതെ അരീപ്പറമ്പു സ്വദേശി ശ്രീകുമാർ, തിരുവനന്തപുരം സ്വദേശികളായ അജയഘോഷ്, ബിബിൻ എന്നിവരാണ് റിമാൻഡിലുളളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |