SignIn
Kerala Kaumudi Online
Monday, 26 October 2026 7.36 AM IST

പുന്നപ്ര വയലാർ വാർഷികം: മാരാരിക്കുളത്ത് അനുസ്മരണം ഇന്ന്

ആലപ്പുഴ: രണസ്മരണകളിരമ്പുന്ന പുന്നപ്ര വയലാർ സമരവാർഷികത്തിന്റെ മാരാരിക്കുളത്തെ അനുസ്മരണ സമ്മേളനം ഇന്ന് നടക്കും. രാവിലെ മാരാരിക്കുളം രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ അനുസ്മരണ പരിപാടികൾക്ക് തുടക്കമാകും. പാർട്ടി നേതാക്കൾക്കൊപ്പം വർഗ ബഹുജന സംഘടനകളുടെ നേതാക്കളും പ്രതിനിധികളും പാർട്ടി പ്രവർത്തകരും അനുസ്മരണചടങ്ങുകളിലും കലാപരിപാടികളിലും സംബന്ധിക്കും.തുടർന്ന് മാരാരിക്കുളത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രകടനങ്ങൾ ആരംഭിക്കും.പ്രകടനങ്ങൾ വൈകിട്ട് 5ന് മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തും.എസ്.എൽ പുരത്ത് നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ.ബി ബിമൽറോയ് അധ്യക്ഷത വഹിക്കും.സെക്രട്ടറി ബി.സലിം സ്വാഗതം പറയും. ഇരുകമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാക്കളായ ഡോ.ടി.എം തോമസ് ഐസക്ക്, പി.പ്രസാദ് എം.എൽ.എ, സി.എസ് സുജാത, ടി.ജെ ആഞ്ചലോസ്, എസ്.സോളമൻ, ആർ.നാസർ, സി.ബി ചന്ദ്രബാബു, പി.വി സത്യനേശൻ, കെ.പ്രസാദ്, ആർ.ജയ സിംഹൻ, പി.പി ചിത്തരഞ്ജൻ, ജി.കൃഷ്ണപ്രസാദ്, വി.ജി മോഹനൻ, ദീപ്തി അജയകുമാർ, എസ്.രാധാകൃഷ്ണൻ, കെ.ഡി വേണു, പ്രഭാമധു, വൈ.രഞ്ജിത്ത്, സി. കെ സുരേന്ദ്രൻ, ജി.വേണുഗോപാൽ തുടങ്ങിയവർ സംസാരിക്കും.

നാളെ രാവിലെ 7ന് വലിയ ചുടുകാട്ടിൽ നിന്ന് ദീപശിഖാ പ്രയാണത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ദീപം പകരും. സി.പി.ഐ സംസ്ഥാന സെക്രട്ടറി വയലാറിൽ ദീപശിഖ ഏറ്റുവാങ്ങും. വൈകിട്ട് വയലാറിൽ ചേരുന്ന സമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL