
അമ്പലപ്പുഴ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടത് കർഷക സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. രജിമോൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ.സദാശിവൻപിള്ള അധ്യക്ഷനായി. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം വി.ധ്യാനസുതൻ, ഓൾ ഇന്ത്യ കിസാൻ സഭ അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.പ്രദീപ്, സെക്രട്ടറി കരുമാടി ഗോപൻ, കർഷക സംഘം ഏരിയ പ്രസിഡന്റ് അഡ്വ.വി.എസ്.ജിനുരാജ്, സി.വാമദേവ്, അജ്മൽഹസൻ, എ.എസ്.സുദർശനൻ, സി.വി.അനിയൻ കുഞ്ഞ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |