
ചേർത്തല: രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനുമായി ചേർത്തല നൈപുണ്യ സ്കൂൾ ഒഫ് മാനേജ്മെന്റിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീം,നാഷണൽ കേഡറ്റ് കോർപ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ എറണാകുളം ലിസി ആശുപത്രിയുടെ സഹകരണത്തോടെയും ഫെഡറൽ ബാങ്കിന്റെ പിന്തുണയോടെയുമാണ് നടന്നത്.ചേർത്തല ഡിവൈ.എസ്.പി എസ്. മഞ്ജുലാൽ ഉദ്ഘാടനം ചെയ്തു. നൈപുണ്യ സ്കൂൾ ഒഫ് മാനേജ്മെന്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ.ബെന്നി ജോൺ മരാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.അൻസിൽ മൈപ്പാൻ,ഡീൻ ജി.അജയ് കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |