SignIn
Kerala Kaumudi Online
Thursday, 24 September 2026 10.48 PM IST

'അടുക്കള മുറ്റത്തെകോഴിവളർത്തൽ' പദ്ധതിക്ക് തുടക്കം

karimanoor

കരിമണ്ണൂർ: കരിമണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'അടുക്കള മുറ്റത്തെകോഴിവളർത്തൽ' പദ്ധതിക്ക് തുടക്കമായി. ഗവ. മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജിൻസ്‌ ജോൺ പദ്ധതി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജൻ ജയിംസ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മാത്യുതോമസ്, മെമ്പർമാരായ ജിസ്മി മാത്യു, മനു പ്രസാദ് എസ്, സുകു കുമാർ, ജെസി സണ്ണി, ഷൈനി ജോയി, വെറ്റിനറി സർജൻ ഡോ.മറിയാമ്മ, മൃഗസംരക്ഷണമേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പഞ്ചായത്തിലെ 808 ഗുണഭോക്താക്കൾക്ക് 46 ദിവസം പ്രായമായ 5കോഴികളെ വീതം വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വിവിധ വാർഡുകളിലായി 300പേർക്ക്‌കോഴികളെ വിതരണം ചെയ്തു. കുടുംബതലത്തിൽ മുട്ട ഉൽപ്പാദനം വർധിപ്പിക്കുന്നതിനും വീട്ടുവളപ്പിൽകോഴിവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL