SignIn
Kerala Kaumudi Online
Sunday, 06 September 2026 10.36 AM IST

മദ്യപാനത്തിനിടെ വാക്കുതർക്കം; ഇടുക്കിയിൽ ബന്ധുവിനെ കുത്തിക്കൊന്നു, പ്രതി പിടിയിൽ

crime
പ്രതീകാത്മകചിത്രം

പുല്ലുപാറ: ഇടുക്കി പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. പ്രതി തങ്കച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തങ്കച്ചനും ബിനുവും അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ്. ശനിയാഴ്ച ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം തങ്കച്ചൻ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ബിനുവിന് അപകടം സംഭവിച്ചതാണെന്നാണ് ആദ്യം തങ്കച്ചൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ ഉദ്യോഗസ്ഥർക്ക് ഇത് വിശ്വാസയോഗ്യമായി തോന്നിയില്ല. തുടർന്ന് അവർ പെരുവന്താനം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസെത്തി തങ്കച്ചനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

English Summary

A man was allegedly stabbed to death by his relative during an argument while they were drinking together in Pulpara, Idukki. Police have taken the accused, Thankachan, into custody.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI MURDER, RELATIVE MURDER, STABBING DEATH, PULPARA MURDER, KERALA CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY