SignIn
Kerala Kaumudi Online
Friday, 23 October 2026 6.17 AM IST

കേരള കോൺ. -എം നേതൃ സമ്മേളനം

kerala
കേരള കോൺഗ്രസും പയ്യാവൂർ മണ്ഡലം നേതൃത്വ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു

പയ്യാവൂർ: ആഗോള വിപണിയിൽ ക്രൂഡോയിൽ വില മാസങ്ങളോളമായി കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാൻ തയാറാകാത്ത പൊതുമേഖല എണ്ണ കമ്പനികളും റിലയൻസ്, അദാനി തുടങ്ങി സ്വകാര്യ എണ്ണ കുത്തകകളും സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കൈയുട്ടുവാരുന്ന നയം അവസാനിപ്പിച്ച് പെട്രോൾ ഡീസൽ പാചകവാതക വില കുറയ്ക്കണമെന്ന് കേരള കോൺഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് -എം പയ്യാവൂർ മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോസ് മണ്ഡപത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിനു മണ്ഡപം, ബിജു പുതുക്കള്ളിൽ, നോബിൻസ്, ജയ്സൺ കാച്ചപിള്ളിൽ, ജോസഫ് ചക്കാനിക്കന്നേൽ, ചാക്കോ കാരത്തുരത്തേൽ, ടോമി വടക്കുംവീട്ടിൽ, തുളസിധരൻ നായർ, ജോസ് വെട്ടത്ത്, തങ്കച്ചൻ തോമസ്, റോഷൻ ഓലിക്കൽ, ജിനോ തേക്കുംകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KERALA CON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL