
ബങ്കളം(കാസർകോട്): ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ശാഖയായ ബങ്കളം ശ്രീനാരായണ ഗുരുമഠം ആശ്രമന്ദിരം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഇന്ന് രാവിലെ ഒൻപതിന് നാടിനു സമർപ്പിക്കും. ഇതോടനുബന്ധിച്ച് ചേരുന്ന മഹാസമ്മേളനം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രാർത്ഥനാമന്ദിരവും ട്രഷറർ സ്വാമി ശാരദാനന്ദ ഓഫീസ് ഉദ്ഘാടനവും നിർവ്വഹിക്കും. പത്തിന് ആശ്രമ സമർപ്പണസമ്മേളനം ആരംഭിക്കും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ , ബങ്കളം, ജമാഅത്ത് ഖത്തീബ് ഇമാം മുഹമ്മദ് ഇഷാദ് ഫൈസി, കാലിച്ചാനടുക്കം സെന്റ് ജോസഫ് ചർച്ച് വികാരി ഫാ.സുനീഷ് പുതുകുളങ്ങര എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. എം .രാജഗോപാൽ എം.എൽ.എ. മുഖ്യാതിഥിയാകും. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ , അരുവിപ്പുറം ക്ഷേത്ര മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,കുദ്രോളി ഗോകർണ്ണനാഥക്ഷേത്രം വൈസ് പ്രസിഡന്റ് ഊർമ്മിള രമേഷ്, തലശ്ശേരി, ജഗന്നാഥക്ഷേത്രം ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യൻ, കണ്ണൂർ ശ്രീസുന്ദരേശ്വരക്ഷേത്രം ഭക്തിസംവർദ്ധിനി യോഗം പ്രസിഡന്റ് കെ.ടി.ബാലകൃഷ്ണൻ, കോഴിക്കോട്, ശ്രീകണ്‌ഠേശ്വരം ക്ഷേത്രയോഗം ഡയറക്ടർ വിനയകുമാർ പുന്നത്ത്, സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ്
ടി.വി.വസുമിത്രൻ എൻജിനീയർ, ഗുരുധർമ്മ പ്രചരണസഭ ഉപദേശക സമിതി ചെയർമാൻ അഡ്വ.പി.കെ.മുഹമദ് ഭിലായ് ,മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രസീത, വൈസ് പ്രസിഡന്റ് വി.പ്രകാശൻ, സി.പി.എം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രഭാകരൻ, കോൺഗ്രസ് മടിക്കൈ മണ്ഡലം പ്രസിഡന്റ് വി.നാരായണൻ,സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം ബങ്കളം കുഞ്ഞികൃഷ്ണൻ,
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, ഗുരുധർമ്മപ്രചരണ സഭ ജില്ലാ പ്രസിഡന്റ് അഡ്വ.കെസി ശശീന്ദ്രൻ, എസ്.എൻ.ഡി.പി.യോഗം ഹോസ്ദുർഗ്ഗ് യൂണിയൻ സെക്രട്ടറി പി.വി.വേണുഗോപാൽ, വെള്ളരിക്കുണ്ട് യൂണിയൻ സെക്രട്ടറി വി.വിജയരംഗൻ എന്നിവർ സംബന്ധിക്കും. ശ്രീനാരായണ ഗുരു മഠം സെക്രട്ടറി സ്വാമി സുരേശ്വരാനന്ദ സ്വാഗതം ആശംസിക്കും.
ചടങ്ങിൽ സ്മരണിക പ്രകാശനം സ്വാമി സച്ചിദാനന്ദ മന്ത്രി ഒ.ആർ.കേളുവിന് നൽകി നിർവഹിക്കും. ഗുരുധർമ്മ പ്രചരണസഭ ജില്ലാ കൺവീനർ വിനോദ് ആറ്റിപ്പൽ നന്ദി പറയും. ഉച്ചക്ക് രണ്ടിന് 2ന് മാതൃസഭയുടെ കലാപരിപാടികൾ അരങ്ങേറും. ഉച്ചക്ക് 2.30ന് സർവ്വമത സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. വിവിക്താനന്ദ സരസ്വതി(ചിന്മയവിഷൻ), ജനറാൾ തലശ്ശേരി അതിരൂപത വികാരി, വെരി.റവ.മോൺ മാത്യു തുരുത്തിൽപ്പടൽ, ഖുറാൻ വ്യാഖ്യാതാവും ഇസ്ലാം മതപണ്ഡിതനുമായ മുസ്തഫ മൗലവി, സ്വാമി സത്യാനന്ദ തീർത്ഥ, എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് അംഗം സി.നാരായണൻ എന്നിവർ പ്രസംഗിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറയും.
രാവിലെ ആറരക്ക് ഗുരുപ്രസന്നയും സംഘവും ഗുരുദേവകൃതികളുടെ പാരായണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്.
രാവിലെ എട്ടിന് ശാന്തിഹവനവും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |