SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

അഭ്യാസപ്രകടത്തിനിടെ താർ ജീപ്പ് കത്തിനശിച്ചു;യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

jeep

കാസർകോട്: അഭ്യാസ പ്രകടനത്തിനിടയിൽ ഫോർ രജിസ്ട്രേഷൻ താർ ജീപ്പ് പൂർണ്ണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെ കുമ്പള പച്ചമ്പളയിലാണ് സംഭവം. ഹൊസങ്കടി, സ്വദേശിനിയുടെ പേരിലുള്ളതാണ് വാഹനത്തിന്റെ താൽക്കാലിക രജിസ്ട്രേഷൻ.ഏതാനും യുവാക്കൾ പച്ചമ്പളയിലെ ഗ്രൗണ്ടിലെത്തി അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ജീപ്പിന് പെട്ടെന്നു തീപിടിക്കുകയായിരുന്നു. തീ ആളിപടർന്നതോടെ വാഹനം നിർത്തി അകത്തുണ്ടായിരുന്നവർ ഇറങ്ങിയോടി. ഉപ്പളയിൽ നിന്നു ഫയർഫോഴ്‌സെത്തി തീയണച്ചുവെങ്കിലും അപ്പോഴേക്കും ജീപ്പ് പൂർണ്ണമായും കത്തിനശിച്ചിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL