SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

ആറളം ഫാമിൽ കാർഷികോത്പന്ന സംസ്കരണകേന്ദ്രം തുറന്നു

aaralam
ആറളം ഫാമിൽ കാർഷിക ഉത്പന്ന സംസ്കരണ കേന്ദ്രം പട്ടികജാതി - പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി: ആറളം ഫാമിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടുകൂടി സ്ഥാപിച്ച കാർഷികോത്പന്ന സംസ്കരണ കേന്ദ്രം പട്ടികജാതി - പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഹൈടെക് കൂൺ കൃഷി രണ്ടാം ഘട്ട യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. ആറളം ഫാം മാനേജിംഗ് ഡയറക്ടർ കാർത്തിക് പാണിഗ്രഹി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, മിനി ദിനേശൻ, ഡോ. ജയരാജ്, ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ. പി. നിതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഫാമിൽ നിന്നു വിപണിയിൽ എത്തിക്കുന്ന കൂൺ അച്ചാർ, കൂൺ ചമ്മന്തി എന്നിവയുടെ ലോഞ്ചിംഗും ഇതോടൊപ്പം മന്ത്രി നടത്തി.

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടുകൂടി നിർമ്മിച്ച കെട്ടിടത്തിൽ കശുവണ്ടി, തേൻ, വെളിച്ചെണ്ണ, മറ്റ് കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണ കേന്ദ്രവും, അതോടൊപ്പം മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദന കേന്ദ്രവുമായി ഇത് മാറും. ആറളം ഫാമിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ ആറളം പുനരധിവാസ മേഖലയിലുള്ളവർക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും. ആറളം ഫാം മാനേജ്മെന്റ് നടത്തുന്ന ഇത്തരം പദ്ധതികൾക്ക് എല്ലാവിധ പിന്തുണയും മന്ത്രി പ്രഖ്യാപിച്ചു. അതോടൊപ്പം പുനരധിവാസ മേഖലയിൽ വിതരണം ചെയ്ത ഭൂമിയിൽ കൃഷി സജീവമാക്കണമെന്ന് കൂടി മന്ത്രി അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FARM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL