SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.40 AM IST

ക‌‌ർഷകർക്ക് സ്മാർട് ഐ.ഡി കാർഡ് കാർഷിക സേവനങ്ങൾ സുഗമം, സത്വരം

r-nelurg

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ഏകീകൃത ഡിജിറ്റൽ കർഷക തിരിച്ചറിയൽ സംവിധാനമായ സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിലൂടെ കാർഷികസേവനങ്ങളും ആനുകൂല്യങ്ങളും ഇനി വേഗത്തിൽ കർഷകരിലേക്കെത്തും.

1,076 കൃഷിഭവനിലെ തിരഞ്ഞെടുത്ത 14 സ്മാർട്ട് കൃഷിഭവനിലാണ് പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുക. മണ്ണ്- വിള പരിശോധന, കാർഷിക ഉപദേശം, വിപണന സഹായം മുതൽ പ്ളാന്റ് ഡോക്ടറുടെ സേവനം വരെ വേഗത്തിൽ ലഭിക്കാനുള്ള അവസരമാണ് ഇതോടെ ഒരുങ്ങുക. സർക്കാർ ആരംഭിച്ച ഏകജാലക ഡിജിറ്റൽ സംവിധാനമായ കതിർ ആപിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ വിവരങ്ങളുമായി ബന്ധിപ്പിച്ച് ഓരോ കർഷകനും യൂണീക് ഫാർമർ ഐഡന്റിറ്റി നൽകുകയാണ് ലക്ഷ്യം. ഈ കതിർ ആപ്പിലെ പ്രൊഫൈലുകളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ ആപ്പ് വഴി എളുപ്പത്തിൽ ആനുകൂല്യങ്ങളിലേക്കും സേവനങ്ങളിലേക്കും കടക്കാനുമാകും. പൈലറ്റ് ഘട്ടത്തിൽ നിന്നുള്ള അനുഭവങ്ങളും സാങ്കേതിക പഠനങ്ങളും ഉൾപ്പെടുത്തി സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും ഏകീകൃത ഡിജിറ്റൽ കാർഷിക ഐഡന്റിറ്റി ലഭ്യമാക്കും. കാർഡ് തയ്യാറാക്കൽ, കർഷക വിവരങ്ങളുടെ പരിശോധനയും അംഗീകാരവും, പ്രിന്റിംഗ്, ഡിജിറ്റൽ സംവിധാനങ്ങളുമായുള്ള ബന്ധിപ്പിക്കൽ തുടങ്ങിയവയാണ് പൈലറ്റ് ഘട്ടത്തിൽ പരിശോധിക്കുക. തുടർന്ന് ഇവയെ കൃഷിഭവനുമായും ബന്ധിപ്പിക്കും.

 ഞൊടിയിടയിൽ ആനുകൂല്യം

കാർഡിലെ ക്യു.ആർ കോഡ് ഉപയോഗിച്ച് അംഗീകൃത സംവിധാനങ്ങളിലൂടെ കർഷകന്റെ കതിർ പ്രൊഫൈലുമായി ബന്ധിപ്പിച്ച് വിവരങ്ങൾ വേഗത്തിൽ പരിശോധിക്കാം.

കാർഡിലെ എംബഡഡ് ചിപ്പ് ഭാവിയിൽ വിവിധ കാർഷിക സേവനങ്ങൾ, പദ്ധതികൾ, ആനുകൂല്യങ്ങൾ എന്നിവയുമായി സുരക്ഷിതമായി ബന്ധിപ്പിക്കാം.

വെരിഫിക്കേഷൻ സംവിധാനം ശക്തിപ്പെടുത്താം, നടപടി ലളിതമാക്കാം.

വിവിധ സേവനങ്ങൾക്ക് ഒരേ വിവരം ആവർത്തിച്ച് നൽകേണ്ട

 മൊത്തം കൃഷി ഭവൻ

1,076

പൈലറ്റ് പദ്ധതി
14 സ്മാർട്ട്

കൃഷിഭവനുകളിൽ

ലഭിക്കുന്ന മറ്റുസേവനങ്ങൾ

• കാർഷിക ഇൻഷ്വറൻസ്
• സബ്സിഡികളും സർക്കാർ പദ്ധതികളും
• ക്രെഡിറ്റ് കാർഡ് വായ്പ
• വിവിധ സർക്കാർ പദ്ധതികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA