പയ്യാവൂർ: റബർ കാർഷിക മേഖലയിലെ കൃഷിക്കാരുടെ പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ റബർ ബോർഡ് അധികാരികൾക്ക് നിവേദനം നൽകി. റബർ വ്യവസായികളെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടർന്നു വരുന്ന നിലപാടുകളിൽ മാറ്റം വരുത്തി എത്രയും വേഗത്തിൽ റബർ കർഷകർക്ക് ഉയർന്നവില ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. റബർ ബോർഡ് ഈ വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തണമെന്നാണ് നിവേദനത്തിലെ ആവശ്യം.
കത്തോലിക്കാ കോൺഗ്രസ് നേതാക്കളായ ഫാ. ജോസഫ് തേനംമാക്കൽ, ബെന്നിച്ചൻ മഠത്തിനകം, മാത്യു വള്ളോംകോട്ട്, ബെന്നി പുതിയാംപുറം, അൽഫോൻസ് കളപ്പുര, ജോർജ് കാനാട്ട്, തോമസ് വർഗീസ്, സാജു ഇടശേരി, മത്തായി കളപ്പുര എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |