SignIn
Kerala Kaumudi Online
Monday, 05 October 2026 1.15 AM IST

വില കൂടിയിട്ടും നേട്ടമില്ലാതെ റബർ, കുരുമുളക് കർഷകർ

rubber-one

കോട്ടയം: വിപണിയിൽ വാങ്ങൽ താൽപ്പര്യവും വിലയും ഉയർന്നിട്ടും സംസ്ഥാനത്തെ റബർ, കുരുമുളക് കർഷകർക്ക് നേട്ടമില്ല. കാലാവസ്ഥാ വ്യതിയാനം ഉത്പാദനം കുറച്ചതാണ് തിരിച്ചടി. ആർ.എസ്. എസ് 4 റബർ ബോർഡ് വില കഴിഞ്ഞ വാരം കിലോക്ക് 280 രൂപയായി. ബാങ്കോക്കിൽ വില 269 രൂപയാണ്. മഴയ്‌ക്കൊപ്പം പകൽ ചൂട് കൂടിയതോടെ ടാപ്പിംഗ് കുറഞ്ഞു. കൈവശം സ്‌റ്റോക്കില്ലാത്തതിനാൽ ഉയർന്ന വിലയുടെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല.

രാജ്യാന്തര വില(കിലോ‌യ്ക്ക്)

ഇന്ത്യ- 280 രൂപ

ചൈന- 265രൂപ

ടോക്കിയോ-277രൂപ

ബാങ്കോക്ക് -269 രൂപ

#########

കരുമുളക് ഡിമാൻഡ് കൂടുന്നു

ഉത്തരേന്ത്യയിൽ ഉത്സവകാലം തുടങ്ങിയതോടെ കുരുമുളകിന് വാങ്ങൽ താൽപ്പര്യമേറി. എന്നാൽ വിളവെടുപ്പ് ആരംഭിക്കാത്തതിനാൽ ഉയർന്ന വിലയുടെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. വില കുറഞ്ഞ ശ്രീലങ്കൻ മുളക് വിപണിയിലെത്തിയതും വെല്ലുവിളിയാണ്. ഉത്പാദനം കുറഞ്ഞതും ആവശ്യം കൂടിയതും കണക്കിലെടുത്ത് ഇറക്കുമതിക്കായി വൻകിട വ്യവസായികൾ ഇറക്കുമതി സമ്മർദ്ദം ശക്തമാക്കുന്നതാണ് കർഷകർക്ക് ആശങ്ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360