തലശ്ശേരി: കണ്ണൂർ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസും ഐ.ക്യു.എ.സി. കണ്ണൂർ യൂനിവേഴ്സിറ്റിയും സംയുക്തമായി ജുവനൈൽ ജസ്റ്റിസ്: ഇഷ്യൂസ്, ചാലഞ്ചസ് ആൻഡ് ദി വേ ഫോർവേർഡ് എന്ന വിഷയത്തിൽ നാഷണൽ സെമിനാർ സംഘടിപ്പിച്ചു. റിട്ട. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു ഉദ്ഘാടനം ചെയ്തു. നിലവിലുള്ള നിയമങ്ങളും അവയുടെ പ്രവർത്തന രീതികളും തമ്മിലുള്ള അന്തരം പ്രതികൂലമായാണ് കുട്ടികളെ ബാധിക്കുന്നതെന്ന് ജസ്റ്റീസ് ചന്ദ്രു പറഞ്ഞു. ഡോ. ഷീന ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. അനൂപ് കേശവൻ, ഡോ. ജയശങ്കർ എന്നിവർ സംസാരിച്ചു. ഷീജ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ വിശാഖ് നന്ദിയും പറഞ്ഞു.
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസും ഐ.ക്യു.എ.സി. കണ്ണൂർ യൂനിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാർ റിട്ട. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |