SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

മൻമോഹൻ സിംഗ് അനുസ്മരണം

manmo
ഡോ. മൻമോഹൻ സിംഗ് അനുസ്മരണ സമ്മേളനം സുരേഷ് മാവില ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: തിരൂർ പ്രിയദർശിനി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെയും, കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ, തിരൂർ ടൗണിൽ സംഘടിപ്പിച്ച ഡോ. മൻമോഹൻ സിംഗ് അനുസ്മരണ സമ്മേളനം കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് രാജീവ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി റസാഖ്, കല്ല്യാട് മണ്ഡലം പ്രസിഡന്റ് പി. അയൂബ്, വാർഡ് കമ്മിറ്റി മുൻ പ്രസിഡന്റ് എൻ.യു സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ക്ലബിന്റെ പ്രവാസി വിംഗ് കൺവീനർ ഷിംസ് തടത്തിൽ (ഇറ്റലി), നൃത്താദ്ധ്യാപിക അനുപമ പത്മിനി, കോൺഗ്രസ് കല്ല്യാട് മണ്ഡലം പ്രസിഡന്റ് പി. അയൂബ്, കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി റസാഖ് എന്നിവരെയും നൃത്തം പഠിക്കുന്ന വിദ്യാർത്ഥികളെയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANUSMARNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL