SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

അന്താരാഷ്ട്ര ദന്ത ചികിത്സാസമ്മേളനം

തൊടുപുഴ: ഇന്റർകോണ്ടിനെന്റൽ ഡെന്റൽ എക്സലൻസ് സമ്മിറ്റ് 25വരെ കരിങ്കുന്നം ലെമൺഗ്രാസ് ഹില്ലിൽ നടക്കും. 12ലേറെ രാജ്യങ്ങളിൽനിന്നുള്ള 34ലേറെ ദന്തചികിത്സാ വിദഗ്ദ്ധർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആധുനിക ദന്തചികിത്സയിലെ പുതിയ ഗവേഷണങ്ങളും സാങ്കേതികവിദ്യകളും സമ്മേളനത്തിൽ ചർച്ച ചെയ്യും. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഇന്റർഡിസിപ്ലിനറി ഡെന്റിസ്ട്രി , ഇന്ത്യൻ ഡെന്റിസ്റ്റ് റിസർച്ച് ആൻഡ് റിവ്യൂ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അഡ്വാൻസ്ഡ് ഡെന്റിസ്ട്രി അക്കാദമിക് പാർട്ണറാണ്. 24, 25 തീയതികളിൽ നടക്കുന്ന ഡെന്റൽ എക്സിബിഷനിലും ഇതിനോടനുബന്ധിച്ചുള്ള കണ്ടിന്യൂയിംഗ് ഡെന്റൽ എജ്യുക്കേഷൻ പരിശീലന പരിപാടികളിലും പ്രവേശനം സൗജന്യമാണ്. അക്കാദമിക് പാർട്ണർമാരും ഗവേഷകരും ഡെന്റൽ മേഖലയിലെ വിദഗ്ദ്ധരും പുതിയ ഉപകരണങ്ങളും ഗവേഷണത്തിലൂടെ വികസിപ്പിച്ച ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്ന വിധം ലൈവ് ഡെമോയിലൂടെ പരിചയപ്പെടുത്തും. ദന്ത ഡോക്ടർമാർക്കും പി.ജി. വിദ്യാർത്ഥികൾക്കും സംശയങ്ങൾ ചോദിക്കാനും പരിശീലനത്തിൽ പങ്കെടുക്കാനും അവസരമുണ്ടാകും.സമ്മേളനത്തിൽ പങ്കെടുക്കാൻ ദന്തഡോക്ടർമാർക്ക് നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. ദന്ത സാങ്കേതികവിദ്യ പ്രദർശനവും സമ്മേളനത്തിൽ നടക്കുമെന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോ.സിബി സേവ്യർ, എ.ഐ.ഒ.ഐ ഇന്ത്യാചാപ്റ്റർ സെക്രട്ടറി ഡോ.ബെന്നി അഗസ്റ്റിൻ, പാട്രൻ ഡോ.എ.വി പയസ് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL