പേരാമ്പ്ര: മുൻമന്ത്രിയും എം.പിയും പി.എസ്.സി. ചെയർമാനുമായിരുന്ന ഡോ.കെ.ജി. അടിയോടിയുടെ 39-ാം ചരമദിനം പേരാമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി രാജൻ മാരുതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധുകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി, പി.എം. പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ബാബു തത്തക്കാടൻ, രേഷ്മ പൊയിൽ, എൻ. ഹരിദാസൻ മാസ്റ്റർ, കെ.പി. മായിൻകുട്ടി, മനോജ് ചെറുവോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |