SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ജലാശയ സംരക്ഷണ ക്യാമ്പയിൻ

net
കേളോത്ത് ഉളിയത്ത് കടവ് തോടിന് കുറുകെ സ്‌ക്രീനിംഗ് നെറ്റ് സിസ്റ്റം സ്ഥാപിക്കുന്നത് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉൽഘാടനം ചെയ്യുന്നു

പയ്യന്നൂർ: നഗരസഭ മാലിന്യമുക്തം - നവകേരളം, ജലാശയ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി തോടുകൾക്ക് സ്ക്രീനിംഗ് നെറ്റ് സിസ്റ്റം സ്ഥാപിച്ചു. കേളോത്ത് ഉളിയത്ത് കടവ് തോടിന് കുറുകെയുള്ള തടയണയ്ക്ക് നെറ്റ് സ്ഥാപിച്ച് കൊണ്ട് ചെയർപേഴ്സൺ കെ.വി ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി സജിത, ക്ലീൻ സിറ്റി മാനേജർ പി.പി കൃഷ്ണൻ, ഹരിതകേരള മിഷൻ ആർ.പി ശ്രീരാഗ് രമേഷ് സംസാരിച്ചു.

തോട്, മറ്റ് ജലാശയങ്ങൾ എന്നിവയിലൂടെ പ്ലാസ്റ്റിക്ക്, മറ്റ് വസ്തുക്കൾ, ഖരമാലിന്യങ്ങൾ തുടങ്ങിയവ പുഴയിലേക്ക് ഒഴുകിയെത്തി ജല ആവാസ വ്യവസ്ഥയെ മലിനമാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്രീനിംഗ് നെറ്റ് സിസ്റ്റം സ്ഥാപിച്ചത്. ചിറ്റാരികൊവ്വൽ, പെരുമ്പ തോട് എന്നിവയ്ക്ക് കുറുകെയും സ്ക്രീനിംഗ് നെറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JALAMISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL