തളിപ്പറമ്പ: എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എബി തോമസും പാർട്ടിയും തളിപ്പറമ്പ് ടൗണിലുള്ള ലോഡ്ജിൽ നടത്തിയ റെയ്ഡിൽ 48 ഗ്രാം എം.ഡി.എം.എ യുമായി മൂന്നു പേർ പിടിയിലായി. കണ്ണൂർ പുതിയങ്ങാടി സ്വദേശി ഷുഹൈൽ (36), മലപ്പുറം എടപ്പാൾ സ്വദേശികളായ മുബ്സീർ (25), രാജേഷ് (36) എന്നിവരാണ് പിടിയിലായത്. ഇവർ ലോഡ്ജിൽ മുറിയെടുത്ത് ചെറിയ പേക്കറ്റുകളിലാക്കി മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ഇവരിൽ നിന്നും മൂന്ന് മൊബൈൽ ഫോൺ, എം.ഡി.എം.എ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബുകൾ, പണം എന്നിവ കണ്ടെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ് മലപ്പട്ടത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ് മലപ്പട്ടം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.പി മനോഹരൻ, പ്രിവന്റീവ് ഓഫീസർ കെ.വി. നികേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി ശ്യാംരാജ്, എം. കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം. പ്രകാശൻ. എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |