തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 13890പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 82കേസുകളിലായി 92പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്തകേസുകളുടെ എണ്ണം 12886 ആയി. ഇതുവരെ 27021.492 ഗ്രാം എം.ഡി.എം.എയും 1737.610 കി.ഗ്രാം കഞ്ചാവും 6747.792 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് ആ 25കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് അഞ്ച്‌കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട്‌കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 50കേസുകളുംകോട്പ പ്രകാരം 32കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 109.700 ഗ്രാം എം.ഡി.എം.എയും 17.741 കി.ഗ്രാം കഞ്ചാവും 1010 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 27ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11070 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 927 ഉം ആണ്. സ്‌കൂൾ,കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെനേതൃത്വത്തിൽ ആകെ 7800ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക്‌നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
As part of Operation Thoofan, police have arrested 13,890 people across Kerala so far. With 92 more arrests in 82 cases on the previous day, the total number of cases registered under the operation has reached 12,886. Authorities have seized 27,021.492 grams of MDMA, 1,737.610 kg of cannabis and 6,747.792 grams of hashish oil.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |