മാഹി: ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കുടുംബസംഗമം സംഘടിപ്പിച്ചു.
പന്തക്കൽ മേഖല പന്തക്കൽ എൽ.പി സ്‌കൂളിന്റെ പരിസരം പിലാകണ്ടി ഹൗസിലും പള്ളൂർ മേഖല കുടുംബ സംഗമം കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം മുൻവശത്തെ ശ്രീ നിലയം വീട്ടിലും നടന്നു. ചടങ്ങുകൾ മഹിളാ മോർച്ച നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്തു. പള്ളൂരിൽ മാഹി മണ്ഡലം മുൻ ബി.ജെ.പി പ്രസിഡന്റ് ദിനേശൻ അങ്കവളപ്പിലും പന്തക്കലിൽ മഗ്നീഷും അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ. സത്യപ്രകാശൻ, മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ്, ന്യൂ മാഹി പഞ്ചായത്ത് മെമ്പർ കെ.പി രഞ്ജിനി, ദാമോദരൻ പുനത്തിൽ, ഹരിദാസ്, മിഥുൻ, കെ.സി വിഷ്ണു, ലതീപ് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ചടങ്ങുകളിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |