കൂത്തുപറമ്പ്: പ്രസ് ഫോറവും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൂത്തുപറമ്പ് യൂണിറ്റും കണ്ണൂർ അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കൂത്തുപറമ്പ് വ്യാപാര ഭവൻ ഹാളിൽ നടന്ന ക്യാമ്പ് നഗരസഭാധ്യക്ഷ വി. സുജാത ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് എൻ. ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി എൻ.പി പ്രകാശൻ, പ്രസ് ഫോറം വൈസ് പ്രസിഡന്റ് ടി.വി വിനോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജനറൽ സെക്രട്ടറി എസ്. ജയപ്രകാശ്, പ്രസ് ഫോറം സെക്രട്ടറി ടി. രവീന്ദ്രൻ, ഡോ. അർച്ചന ഭട്ട് എന്നിവർ പ്രസംഗിച്ചു. ആവശ്യമായവർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയയും കണ്ണട വിതരണവും നടത്തും. നൂറോളം പേർ ക്യാമ്പിൽ പരിശോധനയ്ക്കെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |