SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീധരന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

body
കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ ശ്രീധരന്റെ മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ

പാനൂർ: മൊകേരി ഈസ്റ്റ് വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ എ.കെ. ശ്രീധരന്റെ മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയരംഗത്തെ പ്രമുഖരും സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഞായറാഴ്ച രാവിലെ കൃഷിയിടത്തിൽ വച്ചാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്.

പ്രദേശത്തെ പ്രമുഖ കർഷകനായിരുന്ന ശ്രീധരനെ അവസാനമായി ഒരുനോക്കുകാണാൻ നാടൊന്നടങ്കമാണ് തിങ്കളാഴ്ച രാവിലെ മുതൽ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ കെ.പി. മോഹനൻ, സണ്ണി ജോസഫ്, ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, പാനൂർ മുൻസിപ്പൽ ചെയർമാൻ കെ.പി ഹാഷിം, കൂത്തുപറമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി സുജാത, മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ, കെ.പി.സി.സി മെമ്പർ വി. സുരേന്ദ്രൻ, കെ. രമേശൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി മുരളി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ, കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ദിനകരൻ, ജില്ലാ സെക്രട്ടറി സി.പി. ഷൈജൻ, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മഞ്ജുഷ് മാത്യു, സംസ്ഥാനകമ്മിറ്റി അംഗം കെ.പി കുമാരൻ, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ, കെ. കൃഷ്ണൻ, ഹരിദാസ് മൊകേരി, വി.കെ സുരേഷ് ബാബു തുടങ്ങി ഒട്ടേറെപേർ അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.

വന്യജീവി ആക്രമണത്തിൽ കർഷകന്റെ ജീവൻ നഷ്ടമായതിനെ തുടർന്ന് വൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും കഴിഞ്ഞദിവസം ഉണ്ടായത്. പരിയാരത്തുനിന്നും പോസ്റ്റ് മോർട്ടം കഴിഞ്ഞ് ആംബുലൻസിൽ കൊണ്ടുവരികയായിരുന്ന മൃതദേഹം പാത്തിപ്പാലത്ത് തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. കാട്ടുപന്നി ശല്യം ഒഴിവാക്കാൻ അടിയന്തരമായി ഇടപെടുമെന്ന് ഡി.എഫ്.ഒയിൽനിന്ന് ഉറപ്പു ലഭിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം ശ്രീധരന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു ചൊവ്വാഴ്ച ഡി.എഫ്.ഒ എസ്. വൈശാഖ് കുടുംബത്തിന് കൈമാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KILLED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL