SignIn
Kerala Kaumudi Online
Sunday, 11 October 2026 4.43 PM IST

മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവം; വൈദ്യപരിശോധനയ്‌‌ക്കെത്തിയ പ്രതി  സുഹൈലിന് ചെറുപ്പക്കാരുടെ മർദനം

READ ENGLISH VERSION
suhail-sajeev
പ്രതി സുഹൈൽ സജീവിനെ മർദിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്

കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് മർദനം. വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം. ഒരു കൂട്ടം ചെറുപ്പക്കാരാണ് സുഹൈലിനെ മർദിച്ചത്. പിന്നാലെ പൊലീസ് സ്ഥലത്ത് നിന്ന് സുഹൈലിനെ മാറ്റി.

അതേസമയം, അപകടത്തിൽ മരിച്ച വയനാട് മടക്കിമല സ്വദേശി ദേവിക (21), പാലക്കാട് സ്വദേശി ഗോപിക (22), മംഗളൂരു സ്വദേശി ഇജാസ് (21) എന്നിവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സുഹൈലിനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏവിയേഷൻ പഠനത്തോടൊപ്പം തൃക്കാക്കരയിലെ ആന്റിക്ക് സ്ഥാപനത്തിൽ പാർട്ട്‌ ടൈം ജോലി ചെയ്‌തിരുന്ന ദേവിക, ഗോപിക, ഇജാസും. ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച ശേഷം പതിവുപോലെ മടങ്ങുംവഴിയായിരുന്നു അപകടം. ഇവരെ പിന്തുടർന്ന് മറ്റ് രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കളുണ്ടായിരുന്നു. കാറിന്റെ അമിതവേഗതയാണ് അപകടകാരണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സുഹൈലിന്റെ ശരീരത്തിൽ അമിതമായ അളവിൽ മദ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മറ്റ് ലഹരികൾ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. ഇന്നലെ ഉച്ച മുതൽ സുഹൈൽ മൂന്ന് ബാറുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും കയറി മദ്യപിച്ചതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും ഇയാൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.

വിമാനത്താവളത്തിലിറങ്ങിയ സുഹൃത്തിനെ കൂട്ടാനായാണ് സുഹൈൽ സജീവ് നെടുമ്പാശേരിയിലെത്തിയത്. അപകടമുണ്ടാക്കിയ ശേഷം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ സുഹൈൽ നാട്ടുകാരോടടക്കം തട്ടിക്കയറി. ചോദ്യംചെയ്യലിൽ അഹങ്കാരത്തോടെയാണ് സുഹൈൽ സജീവ് സംസാരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

English Summary

Suhail Sajeev, the accused in the Nedumbassery Mini Cooper accident that killed three people, was allegedly assaulted by a group of young men while arriving at a hospital for a medical examination. The victims were identified as Devika (21) and Gopika (22), natives of Wayanad, and Ijaz (21), from South Karnataka. Police have registered a culpable homicide case against Suhail.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY ACCIDENT, SUHAIL SAJEEV, MINI COOPER ACCIDENT, KERALA ROAD ACCIDENT, THREE KILLED IN ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA