മൗവഞ്ചേരി: വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യ ബോധം വളർത്തുന്നതിന്റെ ഭാഗമായി ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ മദ്രസ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. ജനാധിപത്യത്തിന്റെ പ്രാധാന്യവും ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ പ്രക്രിയകളും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തിരഞ്ഞെടുപ്പ്. മദ്രസ ലീഡർ സ്ഥാനത്തേക്കും എസ്.കെ.എസ്.ബി.വി സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുമാണ് വിദ്യാർത്ഥികൾ മത്സരിച്ചത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പ്രിസൈഡിംഗ് ഓഫീസറെയും വിദ്യാർഥികളുടെ പ്രതിനിധികളായ ബൂത്ത് ഏജന്റുമാരെയും നിയമിച്ചിരുന്നു. സദർ മുഅല്ലിം ഇ.കെ. മൂസ ഫൈസി, മദ്രസ അദ്ധ്യാപകർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |