പേരാവൂർ: സി.പി.ഐ പേരാവൂർ മണ്ഡലം സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ മുഴക്കുന്നിൽ നടക്കും. ശനിയാഴ്ച 2 മുതൽ മുൻകാല നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ നിന്ന് പതാക ജാഥകൾ തുടങ്ങും. കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ, മുരിങ്ങോടി എന്നിവിടങ്ങളിൽ നിന്നുള്ള സ്മൃതി പതാക ജാഥകൾ മുഴക്കുന്ന് കടുക്കാപാലത്ത് സംഗമിക്കും. തുടർന്ന് പ്രകടനത്തിനു ശേഷം 5ന് മുഴക്കുന്ന് കാനം രാജേന്ദ്രൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കൗൺസിൽ അംഗം സി.എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ അസി. ഞായറാഴ്ച രാവിലെ ജി. ഗോപിനാഥ പിള്ള നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.പി. ഷൈജൻ, ഒ.കെ. ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |