SignIn
Kerala Kaumudi Online
Friday, 23 October 2026 7.06 AM IST

സൗഹൃദ മത്സരം: ജയത്തോടെ തുടങ്ങി കണ്ണൂർ വാരിയേഴ്സ്

football
കണ്ണൂർ വാരിയേഴ്സിന്റെ ആദ്യ സൗഹൃദ മത്സരത്തിൽ നിന്ന്

കണ്ണൂർ: സൂപ്പർ ലീഗ് കേരളക്ക് തയ്യാറെടുക്കുന്ന കണ്ണൂർ വാരിയേഴ്സിന് ആദ്യ സൗഹൃദ മത്സരത്തിൽ ജയം. എസ്.എൻ.ജി.സി കോളേജ് പട്ടാമ്പിയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കണ്ണൂർ വാരിയേഴ്സ് പരാജയപ്പെടുത്തിയത്. കണ്ണൂർ വാരിയേഴ്സിന് വേണ്ടി എബിൻ ദാസ്, അസിയർ ഗോമസ്, മുഹമ്മദ് സിനാൻ, അർജുൻ എന്നിവർ ഗോൾ നേടി.
35 ാം മിനുട്ടിൽ എബിൻ ദാസ് ആണ് ആദ്യം ഗോൾ നേടിയത്. എസ്.എൻ.ജി.സി കോളേജ് പ്രതിരോധ താരം വരുത്തിയ പിഴവിൽ നിന്ന് കിട്ടിയ അവസരം സ്‌ട്രൈക്കർ അബ്ദു കരീം സാംബ കൃത്യമായി ബോക്സിലേക്ക് നൽകി. പ്രതിരോധ താരങ്ങളുടെ പിന്നിൽ നിന്ന് ഓടിക്കയറിയ എബിൻ ഗോൾകീപ്പറെ കബളിപ്പിച്ച് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോൾ പിറന്നത്. 49 ാം മിനുട്ടിൽ ഇടതു വിംഗിലൂടെ ബോളുമായി ഓടിക്കയറിയ ഗോകുൽ ബോക്സിലേക്ക് ക്രോസ് നൽകി. ബോക്സിൽ നിലയുറപ്പിച്ചിരുന്ന സ്പാനിഷ് താരം അസിയർ ഗോമസ് സ്വീകരിച്ച് സെക്കന്റ് പോസ്റ്റിലേക്ക് ഗോളാക്കി മാറ്റി. 74ാം മിനുട്ടിൽ മുഹമ്മദ് സിനാൻ ഗോൾ നേടി. ഇടത് വിംഗിൽ നിന്ന് സന്ദീപ് നൽകിയ ക്രോസ് വിദഗ്ദ്ധമായി ടാപ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. 89-ാം മിനുട്ടിൽ വീണ്ടും ഇടത് വിംഗിൽ നിന്ന് സന്ദീപ് നൽകിയ ക്രോസ് അർജ്ജുൻ ഗോളാക്കി മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL