SignIn
Kerala Kaumudi Online
Friday, 23 October 2026 6.31 AM IST

കേന്ദ്രമന്ത്രി സുരേഷ് ഗോപി മൃദംഗശൈലേശ്വരീ ക്ഷേത്രത്തിൽ ദർശനം നടത്തി

suresh
മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ക്ഷേത്രത്തിലെ അയ്യപ്പന് മുന്നിൽ എള്ള് തിരി സമർപ്പണം നടത്തുന്നു

ഇരിട്ടി: കേന്ദ്രമന്ത്രി സുരേഷ് ഗോപി,​ ഭാര്യ രാധിക എന്നിവർ മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രത്തിൽ ദർശനം നടത്തി.

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപിയെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എ.കെ. മനോഹരനും ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് അലങ്കാര പൂജ, നെയ്യ് വിളക്ക്, പായസം, തുളസിമാല തുടങ്ങിയ വഴിപാടുകൾ സമർപ്പിച്ചശേഷം ദീപാരാധനയും തൊഴുതശേഷമാണ് അദ്ദേഹം മടങ്ങിയത്. ഏകദേശം ഒരു മണിക്കൂറിലധികം നേരം മന്ത്രി ക്ഷേത്രത്തിൽ ചെലവഴിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SURESHGOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL